Monday, February 16, 2009

പണത്തിനുമുയരെ മാതൃകയുടെ മൂല്യം

പണത്തിനുമുയരെ മാതൃകയുടെ മൂല്യം

1920-കളില്‍ ഷിക്കാഗോനഗരം അടക്കിവാണിരു അധോലോകനായകനായിരുു ആല്‍ കപ്പോ (1899-1944). ഇരുപത്തിയാറാമത്തെ വയസില്‍ ആയിരത്തിലേറെ അംഗങ്ങളുള്ള മാഫിയാസംഘത്തിന്റെ തലവനായിത്തീര്‍ കപ്പോ ഏതു കൊടുംക്രൂരകൃത്യത്തിനും മടികാണിച്ചിരുില്ല. തന്റെ എതിരാളികളെയെല്ലാം വകവരുത്തി നഗരം അടക്കിവാഴുവാനാണ് കപ്പോ ശ്രമിച്ചത്.

കുറ്റവാളിയായിരു കപ്പോണിനെ നിയമത്തിന്റെ ചങ്ങലയില്‍ന്ി എപ്പോഴും രക്ഷിച്ചിരുത് ഈസി എഡ്ഡി എ പ്രഗത്ഭനായ വക്കീലായിരുു. നിയമകാര്യങ്ങളില്‍ എഡ്ഡിയെ വെല്ലുവാന്‍ അ് ഷിക്കാഗോയില്‍ ആരുമുണ്ടായിരുില്ല. എഡ്ഡിയുടെ വിദഗ്ധമായ സഹായം കൊണ്ടു മാത്രമാണ് കപ്പോ പലപ്പോഴും ഇരുമ്പഴിക്കുള്ളില്‍നിു രക്ഷപ്പെട്ടത്.

എഡ്ഡിയുടെ സേവനത്തിനുള്ള പ്രതിഫലമായി കപ്പോ എഡ്ഡിക്കു ധാരാളം പണം കൊടുത്തു. അതുപോലെ, എഡ്ഡിക്ക് താമസിക്കുവാന്‍ വേണ്ടി കൊട്ടാരസമാനമായ ഒരു വീടും നല്‍കി. എഡ്ഡിയുടെ സുരക്ഷിതത്വത്തിനുവേണ്ടി കാവല്‍ക്കാരെയും കപ്പോ നിയമിച്ചു.

ആദ്യമൊക്കെ സ്വന്തം കഴിവിനെക്കുറിച്ചും കപ്പോണിനുവേണ്ടി കോടതിയില്‍ താന്‍ നേടിയെടുക്കു ഓരോ വിജയത്തെക്കുറിച്ചും വലിയ മതിപ്പായിരുു എഡ്ഡിക്ക്. എാല്‍, കുറെ വര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് എഡ്ഡിക്ക് അവജ്ഞ താുേവാന്‍ തുടങ്ങി. തന്റെ ജീവിതംവഴി താന്‍ തന്റെ ഏകപുത്രനു നല്‍കു ദുര്‍മാതൃകയായിരുു അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചത്.

എഡ്ഡിയുടെ പുത്രനായ ബുച്ച് അതിസമര്‍ഥനായിരുു. അവനു നല്ല വിദ്യാഭ്യാസവും ജീവിതത്തിലെ എല്ലാ സൌകര്യങ്ങളും നല്‍കുതില്‍ എഡ്ഡി പ്രത്യേകം ശ്രദ്ധിച്ചു. എാല്‍, അധോലോകവുമായുള്ള തന്റെ ബന്ധം തനിക്കു മാത്രമല്ല, തന്റെ പുത്രനും നാശത്തിനു കാരണമാകുമല്ലോ എാര്‍ത്തപ്പോള്‍ അദ്ദേഹം ഞെട്ടി. തന്റെ പുത്രന്‍ തപ്പാെേലെ തെറ്റില്‍ വീഴാതെ സമൂഹത്തിനു നന്മചെയ്യുവനായി ജീവിക്കണമ്െ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, അവന്‍ നല്ലവനായിത്തീരണമെങ്കില്‍ താന്‍ത നല്ലവനായി മാറണം. എാല്‍, അതിനു കൊടുക്കേണ്ട വില വളരെ വലുതാണുതാനും.

ദീര്‍ഘനാള്‍ നീണ്ടുനി ആത്മസംഘര്‍ഷത്തിനും ആത്മപരിശോധനയ്ക്കുംശേഷം എഡ്ഡി അധോലോകനായകനുമായുള്ള ബന്ധം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. എു മാത്രമല്ല, കപ്പോണിനെതിരേ കോടതിയില്‍ മൊഴിനല്‍കുവാനും അദ്ദേഹം തയാറായി. തന്റെ ജീവന്‍ അപകടത്തിലാക്കു നടപടിയാണത് എ് അദ്ദേഹത്തിനറിയാമായിരുു. എാല്‍, എഡ്ഡി ഭയപ്പെട്ടില്ല. തിന്മയില്‍നിു വിട്ടുമാറി തന്റെ പുത്രന് ഒരു നല്ല മാതൃക നല്‍കുക എതായിരുു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. എഡ്ഡി കപ്പോണിനെതിരേ മൊഴിനല്‍കി ഒരു വര്‍ഷം തികയുതിനു മുമ്പുത കപ്പോണിന്റെ ഗുണ്ടകള്‍ എഡ്ഡിയെ വെടിവച്ചുകാുെ.

പണമുണ്ടാക്കുവാന്‍ വേണ്ടിയായിരുു എഡ്ഡി കപ്പോണിന്റെ പിാലെ പോയത്. കപ്പോ സാമൂഹ്യദ്രോഹിയും കുറ്റവാളിയുമാണെ വസ്തുത ആദ്യമാുെം എഡ്ഡിയെ വിഷമിപ്പിച്ചില്ല. ഏതു പിശാചിനുവേണ്ടി വാദിച്ചാണെങ്കിലും കുറേ പണമുണ്ടാക്കണമുെ മാത്രമായിരുു എഡ്ഡിയുടെ ചിന്താഗതി.

എഡ്ഡിയെപ്പോലെ ഏതു വിധേനെയും പണമുണ്ടാക്കണമുെ ചിന്തിക്കുവര്‍ കൂടുതലുള്ള കാലഘട്ടമല്ലേ നമ്മുടേത്? കൊള്ളയടിച്ചും കൈക്കൂലി വാങ്ങിയും പണമുണ്ടാക്കുതില്‍ എത്ര താത്പര്യമാണു പലര്‍ക്കും! പണം സമ്പാദിക്കുതിന് ഏതു മാര്‍ഗവും അവലംബിക്കാമെല്ലേ പലരും ചിന്തിക്കുത്? തങ്ങളുടെ കുടുംബാംഗങ്ങളുടെ നന്മയ്ക്കുവേണ്ടി പണം സമ്പാദിക്കുകയാണെല്ലേ അവരുടെ വിചാരം?

എാല്‍, മറ്റുള്ളവരെ കുത്തിക്കവര്‍ും കൈക്കൂലി വാങ്ങിയുമുണ്ടാക്കു പണത്തില്‍നിു നന്മയുണ്ടാകുമോ? അന്യായമാര്‍ഗങ്ങളിലൂടെ നമ്മുടെ പക്കലെത്തു പണംവഴി നാം കുടുംബത്തില്‍ നാശം വിതയ്ക്കുകയല്ലേ ചെയ്യുത്? അന്യായമാര്‍ഗങ്ങളിലൂടെ പണമുണ്ടാക്കു മാതാപിതാക്കള്‍ മക്കള്‍ക്കു നല്‍കു പാഠം എന്താണ്? മാതാപിതാക്കള്‍ മക്കള്‍ക്ക് ദുര്‍മാതൃക നല്‍കിയതിനുശേഷം മക്കള്‍ ദുര്‍മാര്‍ഗികളായി മാറുതിനെക്കുറിച്ച് എങ്ങനെ പരാതിപ്പെടാനും സങ്കടപ്പെടാനുമാകും?

മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയുമൊക്കെ നന്മ ആഗ്രഹിക്കുവര്‍ കള്ളത്തരത്തിനും കരിഞ്ചന്തയ്ക്കും കൈക്കൂലിക്കുമൊക്കെ പോകുമോ? അന്യായമാര്‍ഗങ്ങളിലൂടെ പണമുണ്ടാക്കി മക്കള്‍ക്കു കൊടുക്കുതിനേക്കാള്‍ പ്രധാനപ്പെട്ടതല്ലേ അവര്‍ക്കു നല്ല ജീവിതമാതൃക നല്‍കി അവരെ നന്മയിലൂടെ നയിക്കുക എുള്ളത്?

ഇനി എഡ്ഡിയുടെ കഥയിലേക്ക് മടങ്ങിവരട്ടെ: തന്റെ പുത്രനായ ബുച്ചിനു സന്മാതൃക നല്‍കുവാനും ബുച്ചിന്റെ നന്മ ഉറപ്പുവരുത്തുവാനുമായിരുു എഡ്ഡി കപ്പോണുമായുള്ള ബന്ധം അവസാനിപ്പിച്ചത്. അതുവഴിയായി അദ്ദേഹത്തിനു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

എാല്‍, എഡ്ഡിയുടെ സന്മാതൃകയും ത്യാഗവും വൃഥാവിലായില്ല. അദ്ദേഹത്തിന്റെ പുത്രനായ ബുച്ച് രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു ഹീറോ ആയിരുു. യു.എസ്. നേവല്‍ അക്കാദമിയില്‍നിു പ്രശസ്തവിജയം നേടിയ ബുച്ച് 1942 ഫെബ്രുവരി 20-ന് ഒന്‍പത് ജാപ്പനീസ് യുദ്ധവിമാനങ്ങളെ ഒറ്റയ്ക്കു നേരിട്ട് അവയില്‍ അഞ്ചെണ്ണം വെടിവച്ചുവീഴ്ത്തുകയും മൂണ്ണെത്തിനു കേടുവരുത്തുകയും ചെയ്തു. ലെക്സിംഗ്ട എ വിമാനവാഹിനിക്കപ്പലിനെ ഒറ്റയ്ക്കുനിു പോരാടി രക്ഷപ്പെടുത്തിയ ബുച്ചിനു കോഗ്രഷണല്‍ മെഡല്‍ ഓഫ് ഓണര്‍ എ അത്യുത ബഹുമതിവരെ ലഭിക്കുകയുണ്ടായി. സ്വന്തം ജീവന്‍ പണയപ്പെടുത്തി ബുച്ച് അു നടത്തിയ സാഹസികപോരാട്ടത്തിന്റെ ചിത്രങ്ങള്‍ ബുച്ചിന്റെ വിമാനത്തില്‍ ഘടിപ്പിച്ചിരു കാമറ ഒപ്പിയെടുക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തില്‍ പ്രശസ്തസേവനം കാഴ്ചവച്ച ബുച്ച് 1943 നവംബര്‍ 20-ന് യുദ്ധത്തില്‍ മൃതിയടയുകയാണുണ്ടായത്.

ബുച്ച് എ ഓമനപ്പേരിലറിയപ്പെട്ടിരു അദ്ദേഹത്തിന്റെ ശരിയായ പേര് എഡ്വേര്‍ഡ് ഒഹെയര്‍ എായിരുു. സ്വന്തം രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവത്യാഗം ചെയ്ത അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനാണ് ഷിക്കാഗോയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഒഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എു നാമകരണം ചെയ്തിരിക്കുത്.

മാതാപിതാക്കള്‍ മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തണമെതില്‍ സംശയമില്ല. എാല്‍, അതൊരിക്കലും വഞ്ചനയിലൂടെയും ചതിയിലൂടെയും മറ്റു തെറ്റായ മാര്‍ഗങ്ങളിലൂടെയുമാകരുത്. സാമ്പത്തിക സുരക്ഷിതത്വത്തേക്കാള്‍ പ്രധാനപ്പെട്ടത് മാതാപിതാക്കള്‍ മക്കള്‍ക്കു നല്‍കു സന്മാതൃകയും നല്ല ശിക്ഷണവുമാണ്. മക്കളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുതും ഈ മാതൃക തയൊയിരിക്കും.

എഡ്ഡി സ്വന്തം ജീവന്‍ പണയംവച്ചും തന്റെ മകനു നല്ല മാതൃക നല്‍കാന്‍ തയാറായി. മക്കളുടെ യഥാര്‍ഥ നന്മയാണു മാതാപിതാക്കള്‍ ആഗ്രഹിക്കുതെങ്കില്‍ അവര്‍ എഡ്ഡിയുടെ മാതൃക മറക്കാതിരിക്കട്ടെ.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..