അങ്ങാടി മരുന്ന്
ഇതു ആരംഭിക്കുന്നത് പതിവ് പോലെ വീടിന്റെ ഉമ്മറത്തുനിന്നു തന്നെ..
ഒരു ജ്യോല്‍സ്യനെക്കാണാന്‍ പോയ അച്ഛന്‍ വന്ന പാടെ കുറിപ്പടി മേശമേല്‍ വെച്ചു..
എന്നിട്ടു ആരൊടെന്നില്ലതെ, (എല്ലാവരോടുമായി പറഞ്ഞു..)
"കുറച്ചു പൂജാസാധനങ്ങള്‍ വാങ്ങണം. ലിസ്റ്റ് ഒക്കെ തന്നിട്ടുണ്ട് . ആരാ ഇപ്പോള്‍ പുറത്തേക്ക് പോകുന്നത്"'
ഇന്നു എനിക്കാവല്ലെ നറുക്കു വീഴുന്നത്' എന്ന് പ്രാര്‍ത്ഥിച്ചു അകത്തേക്കു മുങ്ങുന്ന മക്കളുടെ സ്വഭാവം ശരിക്കു മനസ്സിലാക്കിയ അച്ഛന്‍ ഒരു ലേലം വിളിക്കു തുനിയാതെ മൂത്തയാളെ വിളിച്ചു പറഞ്ഞു
"നീ പോയി വരുമ്പോള്‍ ഈ സാധനങ്ങല്‍ ഒക്കെ ഒന്നു വാങ്ങി വരണം".
('മൂത്ത മകന്‍ ആയാലുള്ള ഒരൊരൊ ബുദ്ധിമുട്ടുകളെ' എന്നു മനസ്സില്‍ ചിന്തിച്ചു വല്യേട്ടനും, അതു തന്നെ മനസ്സില്‍ 'ചിരിച്ചു' ബാക്കി മൂന്നാളും അകത്തേക്കു പൊയി..)
വൈകുന്നേരം വന്ന വല്യേട്ടന്‍ പൂജാസാധനങ്ങളുടെ പൊതി മേശമേല്‍ വെച്ചു, കുറിപ്പടി അച്ഛനെ ഏല്‍പ്പിച്ചു പറഞ്ഞു..
"എല്ലാ സാധനവും കിട്ടി പക്ഷേ, ലിസ്റ്റ് ലെ ഒരു ഐറ്റം കിട്ടിയ്‌ല്ല".
ആഛന്‍: ഒഹ്, (ലിസ്റ്റ് ഇല്‍ നൊക്കി), നീ ആ സുകുന്റെ കടയില്‍ ചോദിച്ചോ?
ഈ കടയില്‍ എല്ലാത്തിനും അല്‍പം വിലക്കൂടുതല്‍ ആണെകിലും , "അമ്മാവാ" എന്നുള്ള ഒറ്റ വിളിയില്‍ അയാള്‍ അച്ഛനെ ഒന്നാം നമ്പര്‍ കസ്റ്റമര്‍ ആക്കി..)
വല്യെട്ടന്‍: "സുകു, ഉണ്ണി എല്ലരുടെയും കടയില്‍ ചോദിച്ചു അവിടെ ഒന്നും ഇല്ല..ഇനി വല്ല അങ്ങാടി കടയിലും ചോദിച്ചാല്‍ കിട്ടുമായിരിക്കുമ്ന്ന് അവരു പറഞ്ഞു.."
അപ്പോള്‍ അതു വഴി വന്ന തങ്കപ്പന്‍ ചേട്ടനോട്
(തങ്കപ്പന്‍ ചേട്ടന്‍, അച്ഛന്റെ കൃഷി ഉദ്യമത്തെ സഹായിച്ചും, സ്വന്തം കീശയില്‍ നാണ്യം വിളയിച്ചും കഴിയുന്ന ഒരു പാവം സാധു)
അഛന്‍ : " എടാ, ഇതു എവിടെ കിട്ടും ?
ലിസ്റ്റ് വാങ്ങി , പണിപ്പെട്ടു വായിച്ചു തങ്കപ്പന്‍ ചേട്ടന്‍..
"ഇത്.. ഉം..ഇത് പണ്ട് നമ്മുടെ കിഴക്കേ പറമ്പില്‍ ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലോ? ഇപ്പോളുണ്ടോന്നു ഞാന്‍ നോക്കട്ടെ", എന്നു പറഞ്ഞു പതിയെ തടി തപ്പി.
അച്ഛന്‍ ഇളയ ആളെ വിളിച്ചു
(മൂത്ത ആള്‍ ഉത്തരവാദിത്തം കൊണ്ടും, ഇളയ ആള്‍ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്തതു കൊണ്ടും എപ്പോളും അച്ഛന്റെ ടാര്‍ജെറ്റ് ആകാറുണ്ട്)
അഛന്‍: " മോനെ നീയാ അങ്ങാടിക്കടയില്‍ ഒന്നു ചോദിക്കു.."
പുറത്തേക്കു പോയി അവന്‍ തിരികെ വന്നപ്പൊള്‍..
"അച്ഛാ അതു കിട്ടിയില്ല ട്ടൊ. അയാളു പറഞ്ഞു ഇപ്പൊള്‍ തീര്‍ന്നതെ ഉള്ളൂ എന്നു".
അഛന്‍: "എന്നാല്‍ നിനക്കു ആ വേലായുധന്‍ വൈദ്യരുടെ അടുത്തു ചോദിക്കാമായിരുന്നില്ലെ.."
"അവിടെയും ചോദിച്ചു. അയാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച കുഴമ്പുണ്ടാക്കിയപ്പൊള്‍ മുഴുവന്‍ എടുത്തു. പിന്നെ കിട്ടുവാണേല്‍ കൊണ്ടെ തരാം എന്നും."
"ഇനി ഇപ്പൊള്‍ എവിടെ കിട്ടും" അഛന്റെ ഉറക്കെ ഉള്ള ആത്മഗതം.
പൂജക്കുള്ള ദിവസം അടുത്തു വന്നു. കിട്ടാത്ത ഐറ്റത്തെക്കുറിച്ചുള്ള അച്ഛന്റെ ആധി ഏറിയും..
ഇനി എന്തായാലും ജ്യൊല്‍സ്യനോടു തന്നെ ചോദിക്കാം എന്നു വിചാരിച്ചിരിക്കുമ്പൊള്‍ അയാള്‍ അതു വഴി വന്നു..
അച്ഛനെക്കാളും പ്രായം കൊണ്ടു ഇളപ്പമായതിനാലും, പരിചയക്കാരനായതു കൊണ്ടും, അച്ഛന്‍ അല്‍പം അധികാരഭാവത്തില്‍, നീരസത്തൊടെ ..
"ഈ ലോകത്തു കിട്ടാത്ത സാധനം ഒക്കെ ലിസ്റ്റില്‍ എഴുതിയാല്‍ എങ്ങനെയാ ഗോവിന്ദാ.."
ഗോവിന്ദന്റെ മുഖത്തു ചോദ്യഭാവം പിന്നെ.."എതു സാധനം ??
"ലിസ്റ്റ് ചൂണ്ടിക്കാണിച്ച അച്ഛന്റെ മുഖത്തു നോക്കി ,ഗോവിന്ദന്‍ ഐറ്റം വായിച്ചു.
"ഗരുഡ പഞ്ചാക്ഷരി" അതു ഇവിടെ ചെയ്യാനുള്ള ഹോമത്തിന്റെ പേരല്ലേ..
(ഇത് കിഴക്കേ പറമ്പില്‍ അന്വേഷിച്ചു നടക്കുന്ന തങ്കപ്പന്‍ ചേട്ടനെയും , കടയില്‍ വെച്ചു വില്‍ക്കുന്ന അങ്ങാടി ക്കടക്കാരനെയും, കുഴമ്പില്‍ ചേര്‍ത്ത വേലായുധന്‍ വൈദ്യരെയും ഓര്‍ത്തു ഞാന്‍ അങ്ങനെ നിന്നു)
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Showing posts with label സംസാരം. Show all posts

Saturday, January 17, 2009
Monday, January 5, 2009
കണ്ണന്‍
വികൃതിയെ കുറിച്ചു പറയുമ്പോള്‍ കണ്ണന്‍...
സ്നേഹത്തെക്കുറിച്ച് പറയുമ്പോള്‍ കണ്ണന്‍...
പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ കണ്ണന്‍...
വിരഹത്തെക്കുറിച്ച് പറയുമ്പോള്‍ കണ്ണന്‍...
ധര്‍മ്മത്തെക്കുറിച്ച് പറയുമ്പോള്‍ കണ്ണന്‍...

Sunday, December 14, 2008
സുഗന്ധമുള്ള സുവര്‍ണം-
സുഗന്ധമുള്ള സുവര്‍ണം
സുകുമാര്‍ അഴീക്കോട്
'സ്വര്‍ണത്തോട് സുഗന്ധം ചേര്‍ന്നതുപോലെ' എന്ന് പലപ്പോഴും ആളുകള്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് ഇതുവരെ അത് അനുഭവത്തില്‍ വന്നിരുന്നില്ല. ആ പ്രയോഗം ഭാഷയിലെ വെറുമൊരു അതിശയോക്തിയായിരിക്കും എന്നാണ് ഞാന്‍ ധരിച്ചിരുന്നത്.
ആ ധാരണ അപ്പാടെ മാറി. സുഗന്ധവാഹിയായ സുവര്‍ണം ഇന്ന് ഇന്ത്യക്കാണ്; അതിശയോക്തിയല്ല, അവരെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും അവരുടെ ഉള്ളം കുളിര്‍പ്പിക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യമാണ്. എല്ലാ രംഗങ്ങളിലും ദുര്‍ഗന്ധം മുറ്റി തഴച്ചു വര്‍ധിക്കുന്ന ഒരു ദശാസന്ധിയിലാണ് ഈ പരിമളം ചൈനയില്‍നിന്ന് വീശിവന്ന കാറ്റില്‍ നമ്മുടെ മനസ്സുകളില്‍ നിറഞ്ഞുകവിയുന്നത്. ഇന്ത്യയുടെ രാഷ്ട്രീയജീവിതത്തിന്റെ അടിസ്ഥാനമായ ജനാധിപത്യത്തിന്റെ കളിക്കളമായ ലോക്സഭയില്‍ ജനപ്രതിനിധികള്‍ കള്ളക്കച്ചവടം നടത്തി നാടിനെ അപമാനക്കടലില്‍ ആഴ്ത്തിയ ഒരു ഘട്ടത്തില്‍ ഈ സൌഗന്ധികസുവര്‍ണം നമുക്ക് നല്‍കിയ നിയതിയുടെ നീതിബോധം ചരിത്രത്തിന്റെ പുഞ്ചിരിയായി തെളിയുന്നു.
ബീജിങ്ങില്‍ ലോക കായികാഭ്യാസങ്ങള്‍ അരങ്ങേറി മൂന്നാംനാളായപ്പോള്‍ ഒളിമ്പിക്സിന്റെ ഫലപ്പട്ടികയില്‍ ഇന്ത്യയ്ക്ക് 'പൂജ്യത്തിന്റെ കളം' പ്രവചിച്ച വിദഗ്ധന്മാരെ തിരുത്തിയും നിരാശയില്‍ മുങ്ങിയ ഒരു ജനതയെ ഉണര്‍ത്തിയും ആ സ്വര്‍ണം പറന്നുവന്നു. ആ തിങ്കളില്‍ നട്ടുച്ചയ്ക്ക് ഇന്ത്യയുടെ മുകളില്‍ ഒരു 'അഭിനവ'സൂര്യന്‍ ഉദിച്ചുയര്‍ന്നു. വെടിപൊട്ടിച്ച് ലോകത്തെ മുഴുവന്‍ തന്റെ നാടിന്റെ നേട്ടത്തെ അറിയിച്ചുകൊണ്ടാണ് പഞ്ചാബുകാരനായ ബിന്ദ്ര സുവര്‍ണഹാരം ഇന്ത്യയുടെ ഒഴിഞ്ഞ കഴുത്തില്‍ അണിയിച്ചത്.
ഹോക്കിയുടെ സ്വര്‍ണപ്പതക്കം ഇനി കിട്ടാത്തവിധത്തില്‍ നിലച്ചുപോയ വര്‍ഷത്തിനടുത്തകാലത്താണ് ഈ യുവാവ് പിറന്നുവീണത് എന്ന് നാം ഓര്‍ക്കണം. ഇന്ത്യയുടെ അക്കാലത്തെ മോഹഭംഗം മുഴുവന്‍ ഈ കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ ഉള്‍ക്കൊണ്ടതുപോലെ തോന്നുന്നു. കൈക്ക് കരുത്തും മനസ്സിന് ഉറപ്പും വന്നപ്പോള്‍ തന്റെ മനസ്സിലെ വിഷാദത്തെ രാഷ്ട്രത്തിന്റെ ആഹ്ളാദമാക്കി മാറ്റി ആ യുവാവ്.
ഈ ആഹ്ളാദവും അഭിമാനവും ഇവിടത്തെ കായികമേധാവികളുടെ ജഡനിരകളില്‍ ഊഷ്മളരക്തം ഒഴുക്കാനും അവ യുവ ജനങ്ങളില്‍ ലോകജേതാക്കളുടെ വീര്യം പകരാനും കഴിവുറ്റ മായാത്ത ഒരു പ്രചോദനകേന്ദ്രമായിത്തീരട്ടെ എന്നാശംസിക്കുന്നു. ഈ ഒളിമ്പിക്സ് അവസാനിക്കുന്നതിനുമുമ്പുതന്നെ ഈ മഹാപ്രചോദനത്തിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയ്ക്ക് അനുഭവപ്പെടട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
കടപ്പാട് ദേശാഭിമാനി ദിനപത്രം

Tuesday, December 2, 2008
വെണ്ണ
വെണ്ണ
യശോദ ദേഷ്യം ഭാവിച്ചു.
പരാതിയുമായി ചുറ്റും കൂടി നില്‍ക്കുന്ന ഗോപസ്ത്രീകളെ വിശ്വസിപ്പിക്കാന്‍ വെണ്ടി എങ്കിലും, അങ്ങനെ ചെയ്യാതെ തരമില്ലല്ലോ.
"പറയൂ കണ്ണാ, നീയല്ലേ വെണ്ണ കട്ടത് ?"
"ഞാനോ?! ഞാന്‍ വെണ്ണ കട്ടതേ ഇല്ല, അമ്മേ."
വെണ്ണ കട്ടു. അമ്മ അതു കാണുകേം ചെയ്തു.
ഇനി ദേഷ്യം ഭാവിക്കാം.
അമ്മയെ സമ്മതിപ്പിക്കാന്‍ അതേ നിവര്‍ത്തിയുള്ളൂ.
"ഇങ്ങനെ എന്നോട് പറയാന്‍ അമ്മക്ക് എങ്ങനെ മനസ്സു വരണു ?
എനിക്കു എവിടെയാ സമയം, വെണ്ണ എടുക്കാന്‍? "
മുഖം കണ്ടാല്‍ അറിയാം, അമ്മ വിശ്വസിച്ചിട്ടില്ല.
എന്നാല്‍ പിന്നെ അടവു മാറ്റാം
"അമ്മേ, ഞാനിത്ര കൊച്ചു കുട്ടി.
മുകളില്‍ ഉറിയില്‍ തൂക്കിയ വെണ്ണ, ഈ കുഞ്ഞിക്കൈകള്‍ക്കു എത്തുമോ ?"
കൊഞ്ചിക്കുഴഞ്ഞു കണ്ണന്‍.ഏന്തി വലിഞ്ഞു ഉറിയിലെ വെണ്ണ കക്കുന്ന കണ്ണന്‍.
ഇല്ല, ഇവന്റെ ലീലകളില്‍ ഞാന്‍ ഇനി മയങ്ങില്ല.
"കണ്ണാ, വേണ്ടാ. എന്നെ പറ്റിക്കേണ്ട." ഭാവം മാറ്റാതെ അമ്മ.
അമ്മ വിടുന്ന മട്ടില്ല. ഇനി അമ്മയെ തഞ്ചപ്പെടുത്തുകയേ തരമുള്ളൂ.
അടുത്തെത്തി കണ്ണന്‍. കെട്ടിപ്പിടിച്ചു. അമ്മയുടെ കവിളില്‍ തലോടി.
"എന്റെ ചക്കര അമ്മയല്ലേ. ചുന്ദരി അമ്മയല്ലേ. എന്റെ പാവം അമ്മയല്ലേ"രണ്ടു കവിളിലും മുത്തവും കൊടുത്തു
"ഞാന്‍ എടുത്തില്ല അമ്മേ, വെണ്ണ "
"വേണ്ട കണ്ണാ എന്നെ മയക്കണ്ട."
അമ്മ അലിയണ മട്ടില്ല.എന്നാല്‍ അതു അറിഞ്ഞിട്ടു തന്നെ കാര്യം.പരിഭവം ഭാവിച്ചു കണ്ണന്‍
"അതി രാവിലേ തന്നെ ഒരു വടിയും തന്ന് എന്നെ പറഞ്ഞു വിടും ,കാട്ടിലേക്കു. കാലികളെ മേയ്ക്കാന്‍.
നാളെ മുതല്‍ എന്നെ കൊണ്ടാവില്ല കേട്ടൊ ഈ ജോലി."
കയ്യിലിരുന്ന, വടി ദൂരേക്കെറിഞ്ഞു കണ്ണന്‍.
കണ്ണന്റെ ചുണ്ടിലെ വെണ്ണ അപ്പോളാണു യശോദ കണ്ടതു.
"അപ്പോള്‍ ഇതോ കണ്ണാ ?" കയ്യോടെ പിടികൂടി യശോദ.
ചുവടു മാറ്റി കണ്ണന്‍.മക്കളെ സ്നേഹിക്കുന്ന ഒരമ്മയ്കും, താങ്ങാന്‍ വയ്യാത്ത വാക്കുകള്‍ പറഞ്ഞു.
"അമ്മേ, ഇതു ഇത്തിരി വെണ്ണയുടെ കാര്യം അല്ല.
വഴക്കു പറയാന്‍ മാത്രം, ഒരു കാര്യം ഉണ്ടാക്കിയതാണു അമ്മ.
കാര്യം എന്താണു എന്നു എല്ലാര്‍ക്കും അറിയാം .
എനിക്കും അറിയാം.
ഞാന്‍..., ഞാന്‍... അമ്മയുടെ സ്വന്തം മകന്‍ അല്ലല്ലോ?"
ഇത്തിരി വെണ്ണയുടെ പേരില്‍, എന്‍െ കണ്ണന്‍ ... ഇത്രയും പറയുന്നുവൊ?
യശോദയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഓടി വന്നു കണ്ണന്‍.ഇറുകെ പുണര്‍ന്നു അമ്മയെ.
കവിളില്‍ മുത്തമിട്ടു. മാറില്‍ തലചായ്ച്ചു. എന്നിട്ട് പറഞ്ഞു.
“അതെ. അമ്മേ. വെണ്ണ കട്ടതു ഞാന്‍ തന്നെ. അമ്മയുടെ കണ്ണന്‍ തന്നെ.
പാഴ് വാക്കുകള്‍ പറഞ്ഞത് ഈ സ്സ്നേഹം എല്ലാാരും അറിയാന്‍ മാത്രം.
എനിക്കറിയില്ലേ എന്റെ അമ്മയെ.“
(ക്രിഷ്ന്ണാഷ്ടമിക്കായി എഴുതിയത്.
ഇതിലെ വരികള്‍, അനൂപ് ജലോഠ യുടെ ‘മെം നഹി മാഘന്‍ ഖയോ‘ എന്ന ക്രിഷ്ണ ഭജനിന്റെ തര്‍ജ്ജമ.എനിക്കേറെ പ്രിയപ്പെട്ട ഒന്നു.
ആ പാട്ടിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താനായില്ല. എങ്കിലും പോസ്റ്റ് ചെയ്യുന്നു.)

Saturday, November 22, 2008
ദൈവം മനുഷ്യനാകട്ടെ
ദൈവം മനുഷ്യനാകട്ടെ
എം മുകുന്ദന്‍
എന്റെ യൌവനകാലത്ത് വായിക്കുവാന്‍ വളരെ കുറച്ചു ആഴ്ചപ്പതിപ്പുകളും മാസികകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചപ്പതിപ്പുകള്‍ കിട്ടുന്ന ദിവസംതന്നെ വായിച്ചു തീര്‍ക്കും. എന്നിട്ട് അടുത്ത ആഴ്ച വരുന്നതും കാത്തിരിക്കും. മാസികകളുടെ കാര്യവും അതുതന്നെ.
ഇപ്പോഴോ?
ഇപ്പോള്‍ മിക്കവാറും എന്നും തപാല്‍ക്കാരന്‍ എന്തെങ്കിലും പ്രസിദ്ധീകരണങ്ങള്‍ കൊണ്ടുവന്നുതരുന്നു. അതൊക്കെ പൊട്ടിച്ചു നോക്കുന്നതിന് മുമ്പ് പിന്നെയും വരുന്നു മറ്റുള്ളവ. കിട്ടുന്നതെല്ലാം വായിച്ചു തീര്‍ക്കുക എന്നത് അസാധ്യമായിത്തീരുകയാണ്. എങ്കിലും എല്ലാം ഒന്നോടിച്ചു നോക്കുകയെങ്കിലും ചെയ്യേണ്ടേ? അതുകൊണ്ട് വേഗം പേജുകള്‍ മറിച്ചിടുന്നു. ഇടക്ക് ശ്രദ്ധാപൂര്‍വമായ വായന ആവശ്യപ്പെടുന്ന വല്ലതും കണ്ണില്‍ പെട്ടാല്‍ മാറ്റിവെക്കുന്നു, പുലര്‍ച്ച നാലരമണിക്ക് ഉണര്‍ന്ന് ചെറുനാരങ്ങാനീര്‍ വീഴ്ത്തിയ കട്ടന്‍ചായ മൊത്തിക്കുടിച്ചുകൊണ്ട് ശ്രദ്ധയോടെ വായിക്കുവാന്‍വേണ്ടി.
നമ്മുടെ ജീവിതത്തിലെ തിരക്ക് വായനയെയും ബാധിച്ചിരിക്കുന്നു. വായിക്കുന്ന രീതി മാറുകയാണ്. രാത്രി ഉറങ്ങാനായി വിളക്കണക്കുന്നതിന് മുമ്പ് കിടക്കയില്‍ കിടന്നും, രാവിലെ കോലായിലെ അച്ഛന്റെ ചാരുകസാരയില്‍ കിടന്നും, സായാഹ്നം കടല്‍ക്കരയിലെ പാറക്കൂട്ടത്തിലിരുന്നും പണ്ട് ഞാന്‍ വായിച്ചിരുന്നു. ധ്യാനംപോലുള്ള ഒരു വായനയായിരുന്നു അത്. ആ കാലം കഴിഞ്ഞു. അതിന്റെ സ്ഥാനത്ത് ഇന്നുള്ളത് തിരക്കിട്ട, ഓട്ടപ്രദക്ഷിണംപോലുള്ള വായനയാണ്. അങ്ങനെ വായിക്കുമ്പോള്‍ ഒരു വാചകം, ഒരാശയം മനസ്സില്‍ ഒട്ടിനിന്നെന്നു വരാം. കഴിഞ്ഞ ആഴ്ച എന്റെ മനസ്സില്‍ പതിഞ്ഞത് അഴീക്കോട് മാഷ് പറഞ്ഞ ഒരു കാര്യമാണ്. ഇതാണ് അദ്ദേഹം പറഞ്ഞത്:
"മദര്‍ തെരേസ ഓവുചാലില്‍ കിടക്കുന്ന കുഷ്ഠരോഗിയായ കുഞ്ഞിനെയെടുത്താണ് ആലിംഗനം ചെയ്തത്... അവര്‍ ഒരു സമ്പന്നനെയും ആലിംഗനം ചെയ്തില്ല. ഏറ്റവും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. അവരാണ് അമ്മ.''
അത് കഴിഞ്ഞ ആഴ്ച.
ഈ ആഴ്ചയോ? ഇതാ, ഈയൊരു വാചകമാണ് എന്റെ മനസ്സില്‍ തറഞ്ഞുകിടക്കുന്നത്:
"കാറില്‍ പോകുന്നത് ഭൌതികവാദവും പട്ടിണികിടന്നു മെലിഞ്ഞ് ജടയും മുടിയുമായി നടന്നലയുന്നത് ആത്മീയതയുമായി ജനം കരുതുന്നു.''
സ്വാമി സന്ദീപ് ചൈതന്യയുടേതാണ് ഈ വാക്കുകള്‍.
ഹരിദ്വാറിലും കാശിയിലുമൊക്കെ ധാരാളം കാഷായവസ്ത്രധാരികളെ ഞാന്‍ കണ്ടിട്ടുണ്ട്. വസ്ത്രം ധരിക്കാതെ നടക്കുന്ന സ്വാമിമാരെയും കണ്ടിട്ടുണ്ട്. ഡല്‍ഹിയിലെ എന്റെ പാര്‍പ്പിടത്തില്‍നിന്ന് ഓഫീസിലേക്കു പോകുന്ന വഴിയില്‍ പാലം വിമാനത്താവളത്തിലേക്കുള്ള തിരിവില്‍ ഒരു ദിഗംബരക്ഷേത്രമുണ്ട്. അവിടെ അത്തരം സന്ന്യാസിമാരെ ധാരാളം കാണാം. പക്ഷേ, ഇതുവരെ കാഷായവസ്ത്രധാരികളോ ദിഗംബരരോ ആയ ഒരു സന്ന്യാസിയുമായും ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ അല്പം പ്രശസ്തനായപ്പോള്‍ സന്ന്യാസിമാരുടെ ആശ്രമങ്ങള്‍ സന്ദര്‍ശിക്കുവാനും അവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനും പല ഹൈന്ദവ സംഘടനകളും എന്നെ ക്ഷണിച്ചിരുന്നു. ചിലര്‍ നിര്‍ബന്ധിക്കുകപോലും ചെയ്തിരുന്നു. പക്ഷേ ഞാന്‍ പോയില്ല.
അത് ഡല്‍ഹിയിലെ കാര്യം.
നാട്ടിലോ?
ഭഗവദ്ഗീതയെക്കുറിച്ച് പ്രഭാഷണം ചെയ്യുന്ന ഒരു സന്ന്യാസിയോട് ഇപ്പോള്‍ ആദ്യമായി മാനസികമായി അടുപ്പം തോന്നുന്നു. സ്വാമി സന്ദീപ് ചൈതന്യയാണ് അത്. അദ്ദേഹത്തെ ഞാനിതുവരെ കണ്ടത് ടി വിയില്‍ മാത്രമാണ്. ടി വിയില്‍ കാണുന്നത് അസത്യമായതിനാല്‍ സ്വാമി സന്ദീപ് ചൈതന്യയും അസത്യമാണെന്നു കരുതിപ്പോയി. ഇപ്പോള്‍ ആ ധാരണ തിരുത്തുന്നു. സന്തോഷ് മാധവന്മാരുടെ ഈ കാലം ഒരു കാഷായവസ്ത്രധാരിയെ ഇഷ്ടപ്പെടുക എന്നത് എളുപ്പമല്ല എന്നറിയാം. എന്നിട്ടും സ്വാമി സന്ദീപ് ചൈതന്യയെ ഞാന്‍ ആദരിക്കുന്നു.
എന്തുകൊണ്ട്?
ഹൈസ്കൂളില്‍ പഠിക്കുന്ന കാലം സ്വാമി എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. സ്കൂള്‍ സമരങ്ങളുടെ മുമ്പില്‍ തന്നെയുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ കാലം "രാജനെവിടെ?'' എന്നു വിളിച്ചുപറഞ്ഞു നടന്നിരുന്നു.
ഇനി ഇപ്പോള്‍ അദ്ദേഹം പറയുന്നതുകൂടി കേള്‍ക്കുക:
"ശ്രീനാരായണ ചിന്തകളും ദര്‍ശനങ്ങളും പ്രചരിപ്പിക്കുവാന്‍ ബാധ്യതയുള്ളവര്‍ അത് നിര്‍വഹിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത.''
"നേരുപറഞ്ഞാല്‍ സന്ന്യാസിമാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് ഏര്‍പ്പെടുത്തേണ്ട കാലമായി. കേരളത്തില്‍ സാമ്പ്രദായിക ശിക്ഷണം നേടിയ എത്ര സ്വാമിമാരുണ്ട്?''
"നമുക്കൊരു പ്രേമമൊക്കെയുണ്ടായിരുന്നു. എം ടി ചിത്രത്തില്‍ വിനീത് അവതരിപ്പിച്ച പ്രേമംപോലെ. ആ പെണ്‍കുട്ടി ഇപ്പോള്‍ നമ്മളെ ടി വിയില്‍ കാണുന്നുണ്ടാകും. ഭര്‍ത്താവും കുട്ടികളുമായി ഇന്ന് മുന്നില്‍ വന്നാല്‍പ്പോലും ഒരു ജാള്യവുമില്ലാതെ എനിക്ക് സംസാരിക്കുവാനാവും. ആ പഴയ കാമുകന്‍ ഞാനാണെന്ന് പറയാനും ധൈര്യമുണ്ട്.''
മറ്റു സ്വാമിമാര്‍ ആള്‍ദൈവങ്ങളോ ദൈവങ്ങളോ ആയി മാറുവാന്‍ ശ്രമിക്കുമ്പോള്‍ സ്വാമി സന്ദീപ് ചൈതന്യ ഒരു പച്ച മനുഷ്യനാകുവാന്‍ ശ്രമിക്കുന്നു. ദൈവത്തെ മനുഷ്യനായി കാണുവാനും ശ്രമിക്കുന്നു.
അതുകൊണ്ടാണ് നമ്മള്‍ ഈ സന്ന്യാസിയെ ഇഷ്ടപ്പെടുന്നത്.

Monday, November 3, 2008
പിറന്നാള്‍
, എന്താ ഓര്‍ക്കണെ.. വേഗം റെഡി ആകൂ...
ഞാനും വാവയും റെഡി.. .."
"ഞാനും.. " ചിരിച്ചു കൊണ്ടു ഭാരെയും ..
ഇത്തവണ കിട്ടണ സമ്മാനക്കളിപ്പാട്ടങ്ങള്‍ ഒക്കെ ഞാന്‍ സൂക്ഷിച്ചു ഊപയോഗിച്ചോളാം കെട്ടോ
ഇന്നു എനിക്കു പിറന്നാള്‍
ഇന്നു എനിക്കു പിറന്നാള്‍
ആരു അല്ല എന്ന പറഞ്ഞാലും പ്ലീസ്
വിശ്വസിക്കരുത്.

Sunday, November 2, 2008
പിറന്നാള്‍ ..
നാല്നിക്കു പിറന്നാള്‍
നാല്നിക്കു എനിക്കു പിറന്നാള്‍
ആരു അല്ല എന്ന പറഞ്ഞാലും പ്ലീസ്
വിശ്വസിക്കരുത്.കെട്ടോ
നാല്നിക്കു എനിക്കു പിറന്നാള്‍
ആരു അല്ല എന്ന പറഞ്ഞാലും പ്ലീസ്
വിശ്വസിക്കരുത്.കെട്ടോ
Sunday, October 19, 2008
കണ്‍സല്‍ട്ടന്റ്
രാവിലെ തന്നെ ആരാണവൊ ഫോണ്‍ വിളിക്കണെ ? മൊബില്‍ നിര്‍ത്താതെ ശബ്ദിക്കുന്നതു കെട്ടാണു ഉണര്‍ന്നതു..
നോക്കിയപ്പൊള്‍ നേരത്തെയും ഒരു "മിസ്സ്" വന്നിട്ടുണ്ട്. "
"നേരത്തെയും ആരൊ വിളിച്ചു "ചേച്ചി പറഞ്ഞു.
ഓ കസിനാണല്ലൊ.. അവന്റെ കയ്യില്‍ നിന്നും എടുത്ത LIC തുക അടച്ചതാണല്ലൊ.." ഇങ്ങനെ എല്ലാം ഒാര്‍ത്തു ഫോണ്‍ അറ്റെണ്ട് ചെയ്തു..
"ചേച്ചി ഞാനാ.. എന്തൊക്കെ ഉണ്ടു വിശേഷം ?"
"സുഖം തന്നെ.. എന്താടാ കാലത്തെ?"
"എയ് വെറുതെ.... ചേട്ടനില്ലെ...ചേട്ടനോട് ഒരു കാര്യം ചോദിക്കനാ..ഒരു കാര്‍ വാങ്ങിയാലോ എന്നു ഒരു ആലൊചന... അഭിപ്രായം ചോദിക്കനാ"
"ok കൊടുക്കാം.."
കാലത്തെ എനിക്ക് ആരെയാ കത്തി വെയ്കാന്‍ കിട്ടിയതു എന്ന ചോദ്യ ഭാവത്തില്‍ നില്‍ക്കുന്ന ചേട്ടന്റെ കയ്യിലെക്കു ഞാന്‍ ഫോണ്‍ കൊടുത്തു..
പിന്നെ സംഭാഷണം ഇങ്ങനെ
..ഉം.. ഈ കാര്‍ നല്ലതാ....
(മറു തലക്കല്‍ എതൊ അന്വേഷണം)
ഉം.. അതും നല്ലതാ
( പിന്നെ സംഭാഷണം 2 കാര്‍നെക്കുറിച്ചു മാത്രമായി)
ഇതിനു മെയിലേജ് ഇല്ല, പക്ഷെ നല്ല pick up ഉണ്ടു.
......
അതിനു space കുറവാ,..പക്ഷെ അതു ചെറിയ വണ്ടി ആയതു കൊണ്ടു , കൊണ്ടു നടക്കാന്‍ എളുപ്പമാ
.........
ഇതു hucth back ആയതു കൊണ്ടു കയറാനും ഇറങ്ങാനും എളുപ്പമാ..പക്ഷെ വില കൂടുതലാ
.........
ഇതിനു resale വാല്യൂ ഉണ്ട്..അതിനും resale വാല്യൂ ഉണ്ടു
..........
ഇത്രയും കേട്ടപ്പൊള്‍ ഞാന്‍ ചേട്ടനെ നൊക്കി ..
ചേട്ടന്‍ ഒരാള്‍ക്കു കൂടി consultancy service (confusion service അല്ലേ കൂടുതല്‍ ചേര്‍ച്ച ) കൊടുക്കുന്ന ഭാവത്തില്‍ സംസാരം തുടര്‍ന്നു..
ഇങ്ങനെ ഒരു അഭിപ്രായത്തില്‍ എങ്ങനെ തീരുമാനം എടുക്കും എന്ന ചിന്തയില്‍ കുഴങ്ങുന്ന cousin നെ ഒാര്‍ത്തു ഞാന്‍ നിന്നു. ചേട്ടന്‍ സംസാരം മതിയാക്കി "നിനക്കൊക്കെ കാറിനെ ക്കുറിച്ചു എന്തു അറിയാം" എന്ന രീതിയില്‍ എന്നെ നോക്കി നടന്നു പോയി..
"ആകാശത്തിനു താഴെ ഭൂമിക്കു മുകളില്‍ ഉള്ള എന്തിനെ ക്കുറിച്ചും അഭിപ്രായം പറയുന്ന ആളാണു കണ്‍സല്‍ട്ടന്റ്" എന്ന് ചേട്ടന്റെ
നിരവ്വചനം മനസാ സ്മരിച്ചു, cousin ന്റെ തീരുമാനം എന്താവുമൊ എന്നു confused ആയി ഞാനും പുറകെ പൊയി
കിളിവാതി

Friday, October 17, 2008
ഹിന്ദി പഠിപ്പിച്ചു
അമ്മേ ഇന്നു ഞങ്ങളെ ഹിന്ദി പാട്ടു പഠിപ്പിച്ചു.. "
എന്റെ പ്രതികരണത്തിനു കാത്തു നില്‍ക്കാതെ അവന്‍ പാടി..
"ഏക് റ്റമാട്ടര്‍ ലാല്‍ ലാല്‍
ജൈസെ മേരെ സുന്ദര്‍ ലാല്‍
മെം ഭി ഖാവോ
തും ഭി ഖാവോ
ഹോജായെ സബ് ലാല്‍ ലാല്‍"
പാട്ടില്‍ അങ്ങനെ ലയിച്ചു ഞാന്‍ ചോദിച്ചു "എന്താ മോനെ അതിന്റെ അര്‍ഥം.. ?"
"ഒരു റ്റൊമറ്റൊ, നല്ല ചുവപ്പ്,
ബേബി കഴിക്കൂ
തുമ്പി കഴിക്കൂ
എല്ലാരും നല്ല ചുവപ്പു ആകും.."
അര്‍ഥം കേട്ടു കണ്ണു മിഴിച്ചു നില്‍ക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവന്‍ കളിക്കാനോടി..

Thursday, October 16, 2008
ശ്ലെരീ പൊളീയീൽ പഠീച്ച കാലം-1
മലയാളാത്തിൽ എഴുതാൻ നൊക്കുകയാന്ന്.
കളശ്ലെരീ പൊളീയീൽ പഠീച്ച കാലം ഓർമ്മ വരുകയാൻണു.
എന്റെ ആത്മർത്ത കൂടുകാരനായ ജൊസിനെ പറ്റിക്കാൻ നൊക്കിയതു.
എന്റെ പ്രോഗ്രാംഡ് സൈന്റീഫിക് കാൽക്കുലേറ്റർ ഉപയൊഗിക്കാൻ (program type) പാടീല്ലായെണു അദ്ദ്വാപകൻ അറിച്ചതുകൊണ്ടു അതു വീറ്റുകാശാക്കാൻ ശ്സമിക്കുംബൊഴാണു ജൊസിനെ പരിചയപ്പെടുൺതു, progamme എന്നതു മാച്ചുകളഞ്ഞു പിണെ വില ഒരലപം കൂടീ അവനുകൊടുത്തു, ഒരു ദിവസം കഴിഞ്ഞപ്പൊൾ തിരികെ കൊണ്ടുവണീടു വായിൽ തൊന്നുനതു മുഴുവൻ എനെ മൈ.. .. കൂടീ പറഞ്ഞു എന്നാലും ഒരാഴ്ച്ച കഴിഞ്ഞു ഞങ്ങൾ നല്ല കൂടുകാരായ് കാരണമെത്തനൊ ഞനും അവനും ഒരെ ബസിലാന്ന് പൊകുന്നതും വരുന്നതും. !.
റെജി. ടീ. ഡീ.

Tuesday, October 14, 2008
പടക്കം
പടക്കം
“നാളെ, നിന്റെ വേഷം സാരി മതി.”
“അതെന്തിനാ ?”
“നാളെ ദീപാവലി അല്ലേ.”
“അതിന്, ദീപാവലി ആഘോഷങ്ങള്‍ക്കൊന്നും എന്റെ വേഷം സാരിയല്ലല്ലോ?”
“നിന്നെ സാരി വേഷത്തിലാ എനിക്കിഷ്ടം. അങ്ങനെ ആണെങ്കില്‍ നാളെ നമുക്ക് കറങ്ങാന്‍ പോകാം.“
“എന്താ, നീ ഇന്നു സാരിയില് ?”
“ഇന്ന് ദീപാവലി അല്ലേ.”
“അതിന്, ദീപാവലി ആഘോഷങ്ങള്‍ക്ക്, നിന്റെ വേഷം സാരി ആണോ?”
“ഞാന്‍ സാരി ഇടുന്നതാ ഇഷ്ടമെന്നു പറഞ്ഞില്ലേ. പിന്നെ കറങ്ങാന്‍ പോകാം എന്നും.”
“ഓ... അതോ, അതു ഞാന്‍ ദീപാവലിക്കായി പൊട്ടിച്ച ഒരു *പടക്കം ആയിരുന്നു.”
*പടക്കം = നുണ / വെടി.

Sunday, October 12, 2008
കേട്ടതും കണ്ടതും
കേട്ടതും കണ്ടതും
ഓഫീസില്‍ നിന്ന് തിരക്കിട്ട് വീടെത്തുമ്പോള്‍ അവള്‍ ഓര്‍ത്തു, രാവിലെ കേട്ട വഴക്കിന്റെ ബാക്കി ഉണ്ടാവും ഇനി.കുട്ടികള്‍ രണ്ടാളും അയലത്തെ മുറ്റത്തു കളിക്കുന്നു.മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നു. ഇന്ന് അവന്‍ നേരത്തേ എത്തിയിട്ടുണ്ട്.പുറകുവശത്ത് നിന്നും അയാളുടെ സംസാരം കേട്ടു. അയലത്തെ അമ്മൂമ്മയും ആയി ആണ്
“എന്തിനാ മോനെ, ആ കൊച്ചിനെ വെറുതെ ഇങ്ങനെ ശുണ്ഠി പിടിപ്പിക്കണെ ?“
“ഓ,അതു ചുമ്മാതല്ലേ അമ്മൂമ്മെ. “
“എന്തു ചുമ്മാ, ഇന്നു രാവിലേയും കൂടി കണ്ടുവല്ലോ , ആ കുട്ടിയുടെ കണ്ണു ചുവന്നിരിക്കുന്നത്.“
“അമ്മൂമ്മക്കറിയില്ല, ലാളിച്ചു വഷളാക്കിയിരിക്കുന്നു അവളെ. രണ്ടിനു പകരം ഇപ്പോള്‍, എനിക്ക് മൂന്നാ കുട്ടികള്‍. “
അവന്റെ കണ്ണുകളിലെ സ്നേഹം, അമ്മൂമ്മയുടെ പല്ലില്ലാത്ത മോണകളില്‍ തട്ടി പ്രതിഫലിക്കുന്നത് അവള്‍ കണ്ടു.

Friday, October 10, 2008
അജ്ഞാത സുഹൃത്ത്.
വൈകുന്നേരം ഓഫീസില്‍ നിന്നു തിരക്കിട്ടിറങ്ങി. മഴക്കോളുണ്ട്. വേഗം വീടെത്തണം.
വണ്ടിയോടിക്കുന്നതിനിടയില്‍, വീട്ടിലേക്ക് വാങ്ങാനുള്ള സാധനങ്ങളുടെ , മനസ്സിലെ ചെറിയ ലിസ്റ്റില്‍ ഒന്നുകൂടി കണ്ണോടിച്ചു.ഇടക്കു കണ്ട കടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്തി. സാധനം വാങ്ങി പതിയെ വണ്ടിയെടുക്കുമ്പോള്‍, ഒരു നിമിഷ നേരം. എതിരേ വന്ന ബൈക്ക് സവാരിക്കാരന്‍, എന്റെ കാറില്‍ തട്ടി താഴേക്ക്.
അശ്രദ്ധ. മനസ്സു പഴിച്ചു.
വീണയാള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചപ്പോള്‍, മനസ്സും ശരീരവും, തലച്ചോറിനെ വകവെക്കാതെ ആയി. വൈകുന്നേരം വീടണയാന്‍ ധൃതിപ്പെടുന്ന, ആളുകളെയും പേറിയുള്ള വാഹനങ്ങളുടെ വഴി മുടക്കി, എന്റെ ശകടം നടുറോഡില്‍.
എന്നിലേക്കു വരുന്ന നോട്ടങ്ങളുടെ എണ്ണവും , വണ്ടികളുടെ ഹോണടികളും കൂടിവന്നു. നല്ലപാതി ഒഫീഷ്യല്‍ ടൂറില്‍ എന്ന ചിന്ത, മൊബിലിലെക്കു നീണ്ട എന്റെ കയ്യിനെ പിന്തിരിപ്പിച്ചു. കയ്യുടെ വിറയല്‍, വണ്ടി നടുറോഡില്‍ നിന്നു മാറ്റി ഇടാന്‍ പറ്റാത്തതു പോലെ. അതു കണ്ടാകാം ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരു പയ്യന്‍ പതിയെ അടുത്തേക്കു വന്നു.
“എന്തു പറ്റി ചേച്ചി ?”
വിറയല്‍ ശബ്ദത്തേയും ബാധിക്കുമോ എന്നോര്‍ത്തു ഞാന്‍ മിണ്ടാതെ ഇരുന്നു.
“പേടിച്ചു പോയോ ?സാരമില്ല. പാസ്സെഞ്ചര്‍ സീറ്റിലെക്കിരിക്കൂ. ഞാന്‍ വണ്ടി ഒതുക്കി ഇടാം.“
പതിയെ കാര്‍ ഒതിക്കിയിടുമ്പോള്‍ അവന്‍ പറഞ്ഞു.
“സാരമില്ല. അയാള്‍ക്കൊന്നും പറ്റിയില്ല .”
അവന്റെയൊപ്പം കാറില്‍ നിന്നിറങ്ങി, വീണയാളുടെ അടുത്തെത്തി. താങ്ക് ഗോഡ്. അധികം ഒന്നും പറ്റിയിട്ടില്ല. എന്റെ നേര്‍ക്കുള്ള എല്ലാവരുടേയും നോട്ടത്തെ കൂസാതെ അവന്‍ പറഞ്ഞു.
“ചേച്ചി പൊയ്ക്കോള്ളൂ“
അവന്റെ മറുപടിയുടെ ബലത്തില്‍ തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ പരോപകാരത്തിന്റെയും നന്മയുടെയും ഒരു കുഞ്ഞു കാറ്റ് വീശി.
സമര്‍പ്പണം: അജ്ഞാത സുഹൃത്തിന്.

Wednesday, October 8, 2008
ന്യായം
"അമ്മേ..."
"എന്താ വാവേ ?"
"അമ്മ എന്തിനാ ഓഫീസില്‍ പോകുന്നേ ?"
"വാവക്കും ചേട്ടക്കും പാപ്പം വാങ്ങിക്കാന്‍"
"വാവക്കും ചേട്ടക്കും... പാപ്പം വേണ്ട അമ്മേ."
അമ്മയുടെ ന്യായം വിലപ്പോകാത്ത കുഞ്ഞുമനസ്സിന്റെ വലിയ ന്യായം അവള്‍ പറയാതെ തന്നെ ഞാന്‍ അറിഞ്ഞു.

Monday, October 6, 2008
ഉപ്പേരി
ഉപ്പേരി
"ഞാനൊന്ന് സ്ലിം ആയിട്ടുണ്ടോ ? "കണ്ണാടിക്ക് മുന്‍പില്‍ പോസ് ചെയ്തു ചേട്ടന് ഒരു ചോദ്യം ഇട്ടു കൊടുത്തു.
" ശരിയാ, നീ ഒന്നു മെലിഞ്ഞിട്ടുണ്ട്. "
ഞാന്‍ ഞെട്ടി . ശരിക്കും ഞെട്ടി . ഇന്നെന്തു പറ്റി ചേട്ടന്. ഉരുളക്ക് ഉപ്പേരി ഇല്ലേ. വെറും മോരു മാത്രമോ ?
ഞാന്‍ ചേട്ടനെ നോക്കി. അല്പം സന്തോഷത്തോടെ തിര്കെ നടക്കുമ്പോ..
" അല്ലെങ്കിലും എന്‍റെ ഭാര്യയെ രാവിലെ വിഷമിപ്പിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല. "

Monday, September 29, 2008
Saturday, September 27, 2008
“അശകൊശലേ പെണ്ണുണ്ടോ...?”
“അശകൊശലേ പെണ്ണുണ്ടോ...?”
എന്റെ പുന്നാര അനിയന്‍. അവനിപ്പോള്‍ പെണ്ണു കെട്ടണം പോലും !.
"സുന്ദരികളായ എത്ര പെണ്‍പിള്ളേരെ കാണിച്ചു കൊടുത്തതാ
ഒരുത്തിക്കു നിറം പോര ! .
പിന്നെ ഒന്നിന്റെ മൂക്കു തുമ്പപ്പൂ പോലെ അല്ല !
ചുണ്ട് ചെന്തൊണ്ടിപ്പഴം പോലെ അല്ല!
ചിരിക്കുമ്പൊള്‍ പല്ലു കാണുന്നു.
എത്ര നാളായി ഈ അന്വേഷണം തുടങ്ങിട്ടു .ആരെക്കൊണ്ടു പറ്റും ഇവനു പെണ്ണന്വേഷിക്കാന്‍."
ഇന്നു രാവിലെ അവന്‍ എന്നൊട് പറയുകയാ “ ഇപ്പോ ദേ , എനിക്കു ഒരു ഡിമാന്റുംമില്ല.“ എന്ന്
ഇന്നലെ ഞങ്ങടെ വീട്ടില്‍ കണ്ണാടി വാങ്ങിച്ചു
സാബു പ്രയാര്‍

Thursday, September 25, 2008
Friday, September 19, 2008
വിളിക്കാതെ വന്നവര്‍
വിളിക്കാതെ വന്നവര്‍
ആരവങ്ങളൊന്നുമില്ലാതെയാണവന്‍ വന്നത്. മുറ്റത്തും തൊടിയിലും സുഗന്ധം നിറച്ചു. എല്ലായിടത്തും ചുറ്റികറങ്ങി.എല്ലാ കോണിലും പൂക്കള്‍ വിരിയിച്ചു. പൂക്കാത്ത ചെടികളെ തൊട്ടു തലോടി. ചെറിയകാഴ്ചകളിലും ഭംഗി നിറച്ചു. വിട്ടു പോകീല്ലെന്ന വാശിയില്‍ ചുറ്റി പറ്റി നിന്നു.
ആരവത്തോടെ വന്നവള്‍ എല്ലാം പിഴുതെറിഞ്ഞു. മുറ്റത്തും തൊടിയിലും ഓടിനടന്നു. വാശിയോടെ എല്ലാം കയ്യിലൊതുക്കി. തിരികെ പോയി.
അന്നു മുതല്‍ ഞാന്‍ അവളെ വെറുത്തു തുടങ്ങി,
പുതു മണ്ണിന്റെ ഗന്ധത്തെയും.
Labels: മഴ

Monday, September 15, 2008
മത്താപ്പൂ.
മത്താപ്പൂ.
"മത്താപ്പൂവോ ? അതെന്തിന് ?"
"അതോ ? അതു നാളെ ദീപാവലി ആഘോഷിക്കാന്‍"
"അപ്പൊള്‍ ഇതോ ?"
"ഇത് മത്തപ്പൂ. "
"വോ."
" ജഞ്ജിലിപ്പുകളില്‍, തെങ്ങിന്‍പൂക്കുലാദി ചേര്‍ത്തു , സേവിക്കുന്നതിനു മുന്‍പ് നൂറ്റൊന്ന് ആവര്‍ത്തിച്ചപ്പോള്‍,
ആവര്‍ത്തന വിരസത മാറ്റാന്‍, ഞാനും പിടിച്ചു , ഒരു പടം."
ഓഫീസിലേക്ക് തിരക്കിട്ടിറങ്ങിയപ്പോള്‍,
എന്നേയും കൂടി ഒന്നു ശ്രദ്ധിച്ചിട്ടു പോകൂ എന്നും പറഞ്ഞു,
ഒരു താരകത്തിനെ ഓര്‍മിപ്പിക്കുമാറ് അവള്‍.
വേഗം അവളെ ഫ്രെയിമിലാക്കി.
നാളെ എന്റെ ഊഴമല്ലേ എന്നു
ചോദിക്കുന്ന ഒരു മൊട്ടിനേയും കാണാം ചിത്രത്തില്‍
മത്തപ്പൂ തോരന്‍, എരിശ്ശേരി എല്ലാം കൂട്ടീ നല്ല ഒരു സദ്യയും , മത്താപ്പൂ കത്തിച്ചു ആഘോഷമാക്കുന്ന ഒരു ദീപാവലിയും എല്ലാവര്‍ക്കും നേരുന്നു.

Subscribe to:
Posts (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..