03.
കാക്കയും, കൊക്കും
കറുത്ത കാക്കേ കാക്കച്ചി
എങ്ങനെ കിട്ടി കറുപ്പു നിറം..?
കറുത്തവാവിന് കാശീക്ക് പോയപ്പോള്‍
കറുത്ത പുഴയില്‍ വീണതാണോ..?
വെളുത്ത കൊക്കേ കൊക്കമ്മേ
എങ്ങനെ കിട്ടി വെളുപ്പു നിറം..?
വെളുത്തവാവിന് വേളിക്ക് പോയപ്പോള്‍
വെളുത്ത പുഴയില്‍ വീണതാണോ?
(കുട്ടികളേ, കറുത്ത പുഴയും, വെളുത്ത പുഴയും ഒരു സങ്കല്‍പ്പം മാത്രമാണ്)
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Thursday, August 21, 2008
Tuesday, August 19, 2008
ക്രിസ്തുമസ്സ്
02.
ക്രിസ്തുമസ്സ്
മിന്നി മിന്നി മിന്നണ മിന്നാമിനുങ്ങേ
മിഴി ചിമ്മി നില്‍ക്കണ നക്ഷത്രങ്ങളേ
കണ്ടുവോ നിങ്ങള്‍ കണ്ടുവോ
ബേതലഹേമിലെ ഗോശാലയില്‍
മേരിതന്‍ മടിയില്‍ മയങ്ങുന്നൊരുണ്ണിയെ
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.
സന്മനസ്സുള്ളോര്‍ക്കെന്നും ശാന്തി
മാലാഖമാര്‍ പാടുന്ന പാട്ടുകള്‍
കുഞ്ഞിളം തെന്നലതേറ്റുപാടുന്നു
അങ്ങ് കിഴക്കൊരു നക്ഷത്രമുദിച്ചു
ഭൂമിയില്‍ ദിവ്യപ്രകാശമുദിച്ചു
ബേതലഹേമിലെ ഗോശാലയില്‍
ലോകത്തില്‍ രക്ഷകന്‍ ഉണ്ണിയേശു പിറന്നു
ആടിടാം പാടിടാം കൂട്ടുകാരേ
മാലാഖമാര്‍ക്കൊപ്പമേറ്റു പാടാം
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.
സന്മനസ്സുള്ളോര്‍ക്കെന്നും ശാന്തി
എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ക്രിസ്മസ് ആശംസകള്‍
ക്രിസ്തുമസ്സ്
മിന്നി മിന്നി മിന്നണ മിന്നാമിനുങ്ങേ
മിഴി ചിമ്മി നില്‍ക്കണ നക്ഷത്രങ്ങളേ
കണ്ടുവോ നിങ്ങള്‍ കണ്ടുവോ
ബേതലഹേമിലെ ഗോശാലയില്‍
മേരിതന്‍ മടിയില്‍ മയങ്ങുന്നൊരുണ്ണിയെ
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.
സന്മനസ്സുള്ളോര്‍ക്കെന്നും ശാന്തി
മാലാഖമാര്‍ പാടുന്ന പാട്ടുകള്‍
കുഞ്ഞിളം തെന്നലതേറ്റുപാടുന്നു
അങ്ങ് കിഴക്കൊരു നക്ഷത്രമുദിച്ചു
ഭൂമിയില്‍ ദിവ്യപ്രകാശമുദിച്ചു
ബേതലഹേമിലെ ഗോശാലയില്‍
ലോകത്തില്‍ രക്ഷകന്‍ ഉണ്ണിയേശു പിറന്നു
ആടിടാം പാടിടാം കൂട്ടുകാരേ
മാലാഖമാര്‍ക്കൊപ്പമേറ്റു പാടാം
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.
സന്മനസ്സുള്ളോര്‍ക്കെന്നും ശാന്തി
എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ക്രിസ്മസ് ആശംസകള്‍
Sunday, August 17, 2008
01. രാജാവും,പട്ടിയും, ഞാനും
01. രാജാവും,പട്ടിയും, ഞാനും
രാജാവ് നാട് നീങ്ങി
മന്ത്രി അന്തരിച്ചു
ബിഷപ്പ് കാലം ചെയ്തു
സന്യാസി സമാധിയായി
മുസലിയാര്‍ മയ്യത്തായി
നേതാവ് മരിച്ചു
പട്ടി ചത്തു..
ഞാന്‍..
ഞാന്‍ മാത്രം...
?
രാജാവ് നാട് നീങ്ങി
മന്ത്രി അന്തരിച്ചു
ബിഷപ്പ് കാലം ചെയ്തു
സന്യാസി സമാധിയായി
മുസലിയാര്‍ മയ്യത്തായി
നേതാവ് മരിച്ചു
പട്ടി ചത്തു..
ഞാന്‍..
ഞാന്‍ മാത്രം...
?
Saturday, August 16, 2008
ആധിവണ്ടി
ആധിവണ്ടി
ഇഷ്ടപ്പെടല്‍
ഒരു പെടല്‍ ആണെന്നു
മറ്റാരോ ആണ് പറഞ്ഞത്.
പിന്നെപ്പിന്നെ
കഷ്ടപ്പെടല്‍
ഇടപെടല്‍
വേര്‍പെടല്‍
ഒടുവില്‍
ഒടുവില്‍
ഒടുവില്‍ മാത്രം
ഒറ്റപ്പെടല്‍.
ഒറ്റ പെഡലില്‍
എത്ര വരെ പോകും
ഈ ആധി വണ്ടി ?
ഇഷ്ടപ്പെടല്‍
ഒരു പെടല്‍ ആണെന്നു
മറ്റാരോ ആണ് പറഞ്ഞത്.
പിന്നെപ്പിന്നെ
കഷ്ടപ്പെടല്‍
ഇടപെടല്‍
വേര്‍പെടല്‍
ഒടുവില്‍
ഒടുവില്‍
ഒടുവില്‍ മാത്രം
ഒറ്റപ്പെടല്‍.
ഒറ്റ പെഡലില്‍
എത്ര വരെ പോകും
ഈ ആധി വണ്ടി ?
Friday, August 15, 2008
നീലനിലാവ്
നീലനിലാവ്
അത്രമേല് സ്നേഹിക്കയാല്
നിലാവിനെ, നിന്നെയും
തത്ര നീലാംബരം, നിര്മ്മലം
നിശ്ചലം ശ്യാമ വര്ണ്ണം
അത്രമേല് സ്നേഹിക്കയാല്
നിലാവിനെ, നിന്നെയും
തത്ര നീലാംബരം, നിര്മ്മലം
നിശ്ചലം ശ്യാമ വര്ണ്ണം
Subscribe to:
Posts (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..