ഒരു ഭക്ഷണശാലയിൽ നിന്ന്, നിറഞ്ഞ ഹൃദയത്തോടെ....
ഹംഗേറിയൻ വംശജനായ ഓസ്ട്രിയൻ വയലിനിസ്റ്റും സംഗീതജ്ഞനുമായിരുന്നു ഫ്രാൻസ് ലെഹർ (1870-1984). ഓസ്ട്രിയ- ഹംഗേറിയൻ ആർമിയുടെ അമ്പതാമത് ഡിവിഷന്റെ ബാൻഡ്മാസ്റ്ററായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പിതാവിന്റെ പ്രോത്സാഹനത്തോടെ സംഗീതം പഠിച്ച ഫ്രാൻസ് പഠനശേഷം പിതാവിന്റെ അസിസ്റ്റന്റ് ബാൻഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു.
ഇതിനിടയിൽ ഓപ്പററ്റുകൾ ഉൾപ്പെടെയുള്ള സംഗീതം ചെയ്യുന്നതിനും ഫ്രാൻസ് ശ്രദ്ധിച്ചു. അദ്ദേഹം കമ്പോസ് ചെയ്തിട്ടുള്ള ഓപ്പററ്റകളാണ് അദ്ദേഹത്തെ സംഗീതലോകത്തു പ്രശസ്തനാക്കിയത്. അദ്ദേഹം എഴുതിയിട്ടുള്ള ഓപ്പററ്റകളിൽ ഏറ്റവും പ്രസിദ്ധമായത് 'ദി മെറി വിഡോ' (1905) ആണ്. ഈ ഓപ്പററ്റ അയ്യായിരം തവണ സ്റ്റേജിലവതരിപ്പിക്കപ്പെട്ടിട്ടുണെ്ടന്നു പറഞ്ഞാൽ ഈ കലാവിരുന്നിന്റെ പ്രശസ്തി ഊഹിക്കുകയേ വേണ്ടൂ. പുറത്തിറങ്ങി അധികം താമസിയാതെ ഇത് അഞ്ചുഭാഷകളിൽ ബ്രസീലിൽ അവതരിപ്പിക്കുകയുണ്ടായി.
ഈ ഓപ്പററ്റയിലെ പ്രസിദ്ധമായ ഒരു ഗാനമാണ് 'കഫേ മാക്സിം.' പാരീസിലെ ഒരു റെസ്റ്ററന്റിനെ അന്താരാഷ്ട്രപ്രസിദ്ധിയിലേക്കു നയിച്ച ഈ ഗാനത്തിന്റെ പിന്നിൽ ഒരു കഥയുണ്ട്:
യുവാവായ ഫ്രാൻസും അദ്ദേഹത്തിന്റെ പുതുമണവാട്ടിയും മധുവിധു ആഘോഷിക്കുവാൻ പാരീസീലെത്തിയ അവസരം. നഗരത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഭക്ഷണം കഴിക്കുവാൻ അവർ കഫേ മാക്സിമിൽ കയറി. വളരെ ആസ്വാദ്യമായിരുന്നു ഭക്ഷണം. പക്ഷേ, ഭക്ഷണം കഴിഞ്ഞ് ബില്ല് അടയ്ക്കുവാൻ പേഴ്സ് തിരയുമ്പോൾ അതു കാണാനില്ല. നഗരത്തിലെ യാത്രയ്ക്കിടയിൽ പേഴ്സ് ആരോ തട്ടിയെടുത്തിരുന്നു.
ഫ്രാൻസ് വിവരം വെയിറ്ററോടു പറഞ്ഞു. വെയിറ്റർ പോയി റെസ്റ്ററന്റ് ഉടമയെ വിവരം അറിയിച്ചു. അദ്ദേഹം വന്ന് ഫ്രാൻസിനോട് കൂടുതൽ വിവരം ആരാഞ്ഞു. ഫ്രാൻസിന്റെ നോട്ടവും ഭാവവും വാക്കുകളുമൊക്കെ അദ്ദേഹം പറയുന്നതു സത്യമാണെന്ന് റെസ്റ്ററന്റ് ഉടമയെ ബോധ്യപ്പെടുത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു: "ചെറുപ്പക്കാരാ, ബിൽ അടയ്ക്കുന്ന കാര്യം മറന്നേക്കു. പിന്നെ ഒരു കാര്യം. താമസസ്ഥലത്തു മടങ്ങിയെത്തുവാൻ പണമുണേ്ടാ?"
തന്റെ കൈവശം ഒരു ചില്ലിക്കാശുപോലും ബാക്കിയില്ലെന്ന് ഫ്രാൻസ് പറഞ്ഞു. ഉടനേ ആ നല്ല മനുഷ്യൻ തന്റെ പോക്കറ്റിൽ നിന്നു പണമെടുത്തു ഫ്രാൻസിനും അദ്ദേഹത്തിന്റെ നവവധുവിനും യാത്രയ്ക്കുള്ള തുക നൽകി. "സർ, നിങ്ങൾ എനിക്കു പണം തന്നതിൽ ഒരിക്കലും ദുഃഖിക്കില്ല," ഫ്രാൻസ് പറഞ്ഞു. "ഒരു ദിവസം നിങ്ങളെയും നിങ്ങളുടെ ഈ റെസ്റ്ററന്റിനെയും ഞാൻ ലോകപ്രശസ്തമാക്കും."
അത് എങ്ങനെ എന്ന് ഫ്രാൻസ് പറഞ്ഞില്ല. റെസ്റ്ററന്റിന്റെ ഉടമയായ യൂജിൻ കോൺഷെ ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചുമില്ല. "എനിക്കെന്റെ പണം തിരികെക്കിട്ടിയാൽ മതി. മറ്റൊന്നും വേണ്ട," അദ്ദേഹം പറഞ്ഞു.
ഫ്രാൻസ് അന്ന് പാരീസിലെ ആ റെസ്റ്ററന്റ് ഉടമയോട് ചെയ്ത വാഗ്ദാനം മറന്നു പോയില്ല. അങ്ങനെയാണ് 'കഫേ മാക്സിം' എന്ന ഗാനമെഴുതിക്കൊണ്ട് പാരീസിലെ ഈ റെസ്റ്റോറന്റിനെ ഫ്രാൻസ് ലോകപ്രശസ്തമാക്കി മാറ്റിയത്.
ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കുവാൻ വയ്യാതെ വന്നതുമൂലം ഫ്രാൻസിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അപമാനിച്ചുവിടാൻ റെസ്റ്ററന്റിന്റെ ഉടമയ്ക്കു സാധിക്കുമായിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെ ചെയ്തില്ല. അതിനു പകരം അവരെ സന്തോഷപൂർവ്വം സഹായിക്കുകയാണ് ചെയ്തത്.
റെസ്റ്ററന്റുടമയുടെ സഹായം മൂലം രണ്ടുപേർ അപമാനിതരാകാതെ രക്ഷപ്പെട്ടു. തന്റെ നന്മപ്രവൃത്തിക്ക് എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടല്ല അദ്ദേഹം അങ്ങനെ ചെയ്തത്. എന്നാൽ അദ്ദേഹം പ്രതീക്ഷിക്കാത്തതിൽ കൂടുതലായ നന്മയാണ് അദ്ദേഹത്തിന് തന്റെ നന്മപ്രവൃത്തി വഴി ഉണ്ടായത്.
മറ്റുള്ളവർക്കുവേണ്ടി നാം ചെയ്യുന്ന നന്മപ്രവൃത്തികൾ വഴി അവർക്ക് ഉപകാരമുണ്ടാവുമെന്ന് തീർച്ചയാണ്. എന്നാൽ, നാം മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ഓരോരോ കാര്യങ്ങൾ ചെയ്യുമ്പോൾ അതുവഴിയായി നമുക്കും ധാരാളം നന്മകൾ ലഭിക്കുമെന്നതിൽ സംശയം വേണ്ട.
നാം മറ്റുള്ളവർക്കു വേണ്ടി ചെയ്യുന്ന ഓരോ നന്മയ്ക്കും നമ്മുടെ ജീവിതത്തിലും വലിയ സ്വാധീനമുണ്ടാകും എന്നതാണ് വാസ്തവം. പക്ഷേ, അക്കാര്യം പലപ്പോഴും നാം അറിയാറും ഓർമിക്കാറുമില്ലെന്നു മാത്രം.
മറ്റുള്ളവരെ അവരുടെ അവശതകളിൽ സഹായിക്കുമ്പോൾ അവരുടെ ജീവിതത്തിലേക്കു നമ്മൾ വഴിയായി പല നന്മകളും കടന്നു ചെല്ലുകയാണ് ചെയ്യുന്നത്. അതായത്, നാം അവരുടെ ജീവിതത്തിന് അനുഗ്രഹമായി മാറുന്നു.
അങ്ങനെ നാം മറ്റുള്ളവർക്ക് അനുഗ്രഹമായി മാറുമ്പോൾ നമ്മുടെ ജീവിതവും കൂടുതൽ നന്മകളാൽ സമ്പന്നമായി മാറും. മറ്റുള്ളവർക്കു നന്മ ചെയ്യുവാനുള്ള അവസരം എപ്പോഴും നമുക്കുണ്ടാവും. ആ അവസരങ്ങൾ സന്തോഷപൂർവം വിനിയോഗിക്കുവാൻ നമുക്കു ശ്രമിക്കാം. അപ്പോൾ നമ്മുടെ ജീവിതം സ്വാഭാവികമായും വിവിധ അനുഗ്രഹങ്ങളാൽ സമ്പന്നമാകും.
കടപ്പാട്...ദീപിക ദിനപത്രം.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Sunday, December 14, 2008
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.