ശിക്ഷിക്കാതിരിക്കുന്നതിന്റെ ലാഭനഷ്ടങ്ങൾ
ധാരാളം ശിഷ്യന്മാരുണ്ടായിരുന്ന ബുദ്ധമതപണ്ഡിതിനായിരുന്നു ബെൻസായി. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുവാൻ വന്ന വിദ്യാർഥികൾ പൊതുവേ നല്ല സ്വഭാവമുള്ളവരായിരുന്നു. എന്നാൽ അവരിലൊരാൾ മോഷണം നടത്തുന്നതിൽ വിരുതനായിരുന്നു.
ഈ മോഷണ വിദഗ്ധൻ തരംകിട്ടിയപ്പോഴെല്ലാം മോഷ്ടിച്ചു. എന്നാൽ ഒരുദിവസം മോഷണത്തിനിടയിൽ അവൻ പിടിക്കപ്പെട്ടു. സഹപാഠികൾ തന്നെയാണു തൊണ്ടി സഹിതം അവനെ പിടിച്ചത്.
അവർ അവനെ ഗുരുവിന്റെ മുന്നിൽ ഹാജരാക്കി. ഗുരു ശ്രദ്ധാപൂർവം അവരുടെ ആരോപണം കേട്ടു. എന്നാൽ അദ്ദേഹം കുറ്റവാളിയെ ശിക്ഷിച്ചില്ല. അ വനെ ദയാപൂർവം ഒന്നു നോക്കുകമാത്രം ചെയ്തു. ഗുരുവിന്റെ ഈ നടപടിയിൽ മറ്റു വിദ്യാർഥികൾക്ക് ഒട്ടും തൃപ്തി തോന്നിയില്ല. അവർ അതു വാക്കുകളിലൂടെയല്ലാതെ പ്രകടിപ്പിക്കുകയും ചെയ്തു.
കുറെ ദിവസം കഴിഞ്ഞപ്പോൾ മോഷണവീരൻ വീണ്ടും മോഷണം നടത്തി. ഇത്തവണയും അവന്റെ സഹപാഠികൾ തൊണ്ടിസഹിതം അവനെ പിടിച്ചു. അവർ വീണ്ടും അവനെ ഗുരുവിന്റെ പക്കൽ ഹാജരാക്കി. പക്ഷേ, ഇത്തവണയും ഗുരു നിശ്ശബ്ദനായി അവരെ കേട്ടതേയുള്ളൂ. അദ്ദേഹം ആ വിദ്യാർഥിയെ ശിക്ഷിച്ചില്ല.
ഗുരുവിന്റെ ഈ നിശ്ശബ്ദത വിദ്യാർഥികൾക്കു തീരെ രസിച്ചില്ല. എങ്കിലും അവർ അദ്ദേഹത്തെ ചോദ്യം ചെയ്തില്ല. ഗുരുവിന് എന്തെങ്കിലും ലക്ഷ്യം ഉണ്ടാവുമെന്ന് അവർ കരുതി.
ദിവസങ്ങൾ കുറെ കഴിഞ്ഞു. മോഷണ വിരുതൻ വീണ്ടും മോഷണത്തിനു ശ്രമിച്ചു. ഇത്തവണയും അവൻ പിടിക്കപ്പെട്ടു. അവനെ ഗുരുവിന്റെ മുമ്പാകെ ഹാജരാക്കിയതോടൊപ്പം ഒരു മെമ്മോറാണ്ഡവും അവർ ഗുരുവിനു സമർപ്പിച്ചു. മോഷ്ടാവിനെ എത്രയും വേഗം അവിടെനിന്നു പറഞ്ഞുവിടുന്നില്ലെങ്കിൽ തങ്ങൾ എല്ലാവരും ഗുരുവിനെ ഉപേക്ഷിച്ചു പോകുമെന്നായിരുന്നു അവരുടെ അറിയിപ്പ്.
മെമ്മോറാണ്ഡം വായിച്ചതിനുശേഷം ഗുരു അവരോടു പറഞ്ഞു: "നിങ്ങളെല്ലാവരും നല്ല കുട്ടികളാണ്. ശരിയും തെറ്റും എന്താണെന്നു നിങ്ങൾക്കറിയാം. നിങ്ങൾ ഇവിടെനിന്നു പോയാൽ നിങ്ങൾക്കു വേറെ ഏതെങ്കിലും ഗുരുവിന്റെ സ്കൂളിൽ പ്രവേശനം ലഭിക്കും. എന്നാൽ തെറ്റും ശരിയും എന്താണെന്ന് അറിയാത്ത ഈ സഹോദരന്റെ കാര്യം അങ്ങനെയല്ല. ഞാൻ അവനെ ഇവിടെ നിന്നു പറഞ്ഞയച്ചാൽ ആരാണ് അവനെ സ്വീകരിക്കുക?"
അൽപ നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഗുരു തുടർന്നു: "ഇല്ല ഇവനെ പറഞ്ഞുവിടാൻ എനിക്കാവില്ല. അതിന്റെ പേരിൽ നിങ്ങളെല്ലാവരും ഇവിടെനിന്നു പോയാലും കുഴപ്പമില്ല. നിങ്ങൾക്കു നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാം."
ഗുരുവിന്റെ ഈ വാക്കുകൾ കേട്ട ശിഷ്യന്മാർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അപ്പോൾ മോഷ്ടാവ് പൊട്ടിക്കരഞ്ഞുകൊണ്ടു ഗുരുവിന്റെ പാദങ്ങളിൽ വീണു മാപ്പപേക്ഷിച്ചു.
മോഷണ വീരനായിരുന്ന ഈ വിദ്യാർഥി പിന്നീടെന്നെങ്കിലും മോഷണത്തിനു ശ്രമിച്ചിട്ടുണ്ടാകുമോ? അതിനു സാധ്യത കുറവാണ്. കാരണം, ഗുരുവിന്റെ ക്ഷമാപൂർണവും അനുകമ്പനിറഞ്ഞതുമായ പെരുമാറ്റം അവനെ തീർച്ചയായും സ്വാധീനിച്ചിട്ടുണ്ടാകാനാണു സാധ്യത.
ആരെങ്കിലും എന്തെങ്കിലും കുറ്റം ചെയ്താൽ അധികാരമുള്ളവർ കുറ്റക്കാരെ ശിക്ഷിക്കുക സ്വാഭാവികമാണ്. സമൂഹത്തിലായാലും കുടുംബങ്ങളിലായാലും ഇതാണു സ്ഥിതി. എന്നാൽ എപ്പോഴെങ്കിലും ഏതെങ്കിലും കുറ്റവാളിശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടാലോ? അപ്പോൾ ആ കുറ്റവാളിയെ എത്രയും വേഗം ശിഷിക്കണമെന്നു നാം മുറവിളികൂട്ടില്ലേ?
കുറ്റം ചെയ്യുന്നവർ ന്യായമായ രീതിയിൽ ശിക്ഷിക്കപ്പെടണമെന്നതു ശരിതന്നെ. എന്നാൽ, അവർ ശിക്ഷിക്കപ്പെടുന്നതോടൊപ്പം അവരെ രക്ഷിക്കുന്ന കാര്യത്തിലും നാം ശ്രദ്ധിക്കേണേ്ട? മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ ഗുരു അതാണു ചെയ്തത്.
തന്റെ ശിഷ്യനെ ശിക്ഷിക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. എന്നാൽ, കുറ്റം ചെയ്ത ആ വിദ്യാർഥിയെ ശിക്ഷിച്ചു നഷ്ടപ്പെടുത്തുന്നതിലേറെ അവനെ സ്നേഹിച്ചു രക്ഷിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്.
ഒരോരുത്തരും ഓരോരോ കുറ്റങ്ങൾ ചെയ്യുന്നതിന്റെ കാരണങ്ങൾ പലതാവാം. കാരണങ്ങൾ എന്താണെങ്കിലും കുറ്റങ്ങളെ ന്യായീകരിക്കാൻ നമുക്കു സാധിക്കുകയില്ല. അതുകൊണ്ടുതന്നെ കുറ്റങ്ങൾക്കു തക്കതായ ശിക്ഷയും നൽകേണ്ടി വന്നേക്കാം. പക്ഷേ, അപ്പോഴെല്ലാം കുറ്റക്കാരെ രക്ഷപ്പെടുത്തി നല്ല വഴിയിലേക്കു തിരിച്ചുകൊണ്ടു വരുന്നതിലായിരിക്കണം നമ്മുടെ ഊന്നൽ മുഴുവനും. അങ്ങനെ ചെയ്താൽ കുറ്റവാളികളുടെയും കുറ്റങ്ങളുടെയും എണ്ണം കുറയുമെന്നതിൽ സംശയം വേണ്ട.
നമ്മുടെ ശ്രദ്ധ എപ്പോഴും മറ്റുള്ളവരെ രക്ഷിക്കുന്നതിലാവട്ടെ. അവരെ ശിക്ഷിക്കുന്ന കാര്യത്തിൽ അത്ര തിടുക്കം വേണ്ട. ശിക്ഷിക്കുന്ന ജോലി അധികാരമുള്ളവർ സ്നേഹത്തോടും വിവേകത്തോടുംകൂടി മാത്രം ചെയ്യട്ടെ. അപ്പോൾ നമ്മുടെ ലോകത്തിൽ കുറ്റങ്ങളും കുറ്റവാളികളും കുറയുകയായിരിക്കും ചെയ്യുക.
കടപ്പാട്...ദീപിക ദിനപത്രം.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Sunday, November 16, 2008
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.