ആഗ്രഹങ്ങൾക്കു മാന്ത്രികശക്തിയുണ്ട്
"ഏറ്റവും കൂടുതൽ വേഗമുള്ള മനുഷ്യൻ" എന്ന പേര് ആദ്യം സമ്പാദിച്ച അത്ലറ്റിക് താരമായിരുന്നു ചാൾസ് പാഡോക്ക് (1900-1943). ഒന്നാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഈ അമേരിക്കക്കാരൻ 1920-ൽ ബെൽജിയത്തിൽ നടന്ന ഒളിമ്പിക്സിൽ രണ്ടു സ്വർണമെഡലുകളും ഒരു വെള്ളി മെഡലും നേടുകയുണ്ടായി.
1924-ൽ പാരീസിൽ നടന്ന ഒളിമ്പിക് മത്സരത്തിലും പങ്കെടുത്ത ചാൾസിന് അന്ന് 200 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ 1921-ൽ ഹ്രസ്വദൂര ഓട്ടത്തിൽ അദ്ദേഹം സ്ഥാപിച്ച റിക്കാർഡ് 1956-ൽ മാത്രമാണു തകർക്കപ്പെട്ടത്.
അത്ലറ്റിക്സിൽ നിന്നു വിരമിച്ചതിനു ശേഷം ചില പത്രസ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. ഇതിനിടയിൽ നല്ലൊരു വാഗ്മിയായി മാറിയ അദ്ദേഹം വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കുമെല്ലാം പ്രചോദനാത്മക ക്ലാസുകൾ നൽകുക പതിവായിരുന്നു.
ഒരു ദിവസം ഒഹായോ സംസ്ഥാനത്തെ ക്ലീവ്ലൻഡിലുള്ള ഈസ്റ്റ് ടെക് ഹൈസ്കൂളിലെ വിദ്യാർഥികളോടു പാഡോക്ക് സംസാരിക്കുകയായിരുന്നു. അതിനിടയിൽ അദ്ദേഹം പറഞ്ഞു: "നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്നു നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണെ്ടങ്കിൽ അപ്രകാരം നിങ്ങൾക്കു ചെയ്യുവാൻ സാധിക്കുമെന്നു തീർച്ചയാണ്. ഏതെങ്കിലും കാര്യം നേടണമെന്നു മനസു വച്ചാൽ നിങ്ങൾ അതു നേടുകതന്നെ ചെയ്യും."
വിദ്യാർഥികൾ സാകൂതം കേട്ടിരിക്കുമ്പോൾ അദ്ദേഹം തുടർന്നു: "ആർക്കറിയാം, നിങ്ങളുടെ കൂടെ ഒരു ഒളിമ്പിക് ചാമ്പ്യൻ ഉണ്ടായിക്കൂടെന്നില്ല!" അന്ന് പാഡോക്കിന്റെ പ്രസംഗം കഴിഞ്ഞപ്പോൾ ഒരു മെല്ലിച്ച പയ്യൻ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു: "അങ്ങയെപ്പോലെ ഒരു ഒളിമ്പിക് ചാമ്പ്യനാകുവാൻ സാധിച്ചാൽ അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ ഞാൻ തയാറാണ്."
അന്നുമുതൽ ആ പയ്യനിൽ വലിയ വ്യത്യാസം വന്നു. പഠനത്തോടൊപ്പം സ്പോർട്ട്സിലും മുന്നിട്ടു നിൽക്കുവാൻ അവൻ കിണഞ്ഞു പരിശ്രമിച്ചു. അന്ന് പാഡോക്കിൽ നിന്നു പ്രചോദനം സ്വീകരിച്ച പയ്യനായിരുന്നു പിന്നീട് ബെർലിൻ ഒളിമ്പിക്സിൽ നാലു സ്വർണമെഡലുകൾ വാരിക്കൂട്ടിയ ജെസി ഓവൻസ് എന്ന സ്പോർട്ട്സ് ഇതിഹാസം.
ബെർലിനിൽ നിന്നു ജേതാവായി ഓവൻസ് ക്ലീവ്ലൻഡിൽ മടങ്ങിയെത്തിയപ്പോൾ അതിഗംഭീരമായ സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്. ആ സ്വീകരണത്തിനിടയിൽ ഒരു കറുത്ത പയ്യൻ ഓവൻസിനോടു പറഞ്ഞു: "അങ്ങയെപ്പോലെ ഒരു ഒളിമ്പിക് ചാമ്പ്യനാകുവാൻ വേണ്ടി എന്തു ത്യാഗവും സഹിക്കുവാൻ ഞാൻ തയാറാണ്."
അപ്പോൾ ഓവൻസ് ആ പയ്യനോടു പറഞ്ഞു: "മോനേ, നിനക്കറിയാമോ, എന്റെ കൊച്ചുന്നാളിൽ ഞാനും ഇതുപോലെ ആഗ്രഹിച്ചതാണ്. അങ്ങനെയാണ് ഞാൻ കഠിനാധ്വാനം ചെയ്ത് ചാമ്പ്യനായത്. നിനക്കു സാധിക്കുമെന്നു നീ വിശ്വസിച്ചാൽ നീയും ചാമ്പ്യനായിത്തീരും."
ഓവൻസിന്റെ ഉപദേശം കേട്ട ആ പയ്യൻ ഹാരിസൺ ഡില്ലാർഡ് എന്ന പേരിൽ പിൽക്കാലത്തു പ്രശസ്തനായി. 1948-ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ ഡില്ലാർഡാണു നൂറുമീറ്ററിൽ സ്വർണമെഡൽ നേടിയത്.
അമേരിക്ക കണ്ടിട്ടുള്ള പ്രഗത്ഭരായ മൂന്ന് ഒളിമ്പിക് ജേതാക്കളാണിവർ. ഇവരിൽ ഓവൻസും ഹാരിസണും പാവപ്പെട്ട ജീവിതസാഹചര്യത്തിൽ നിന്നു വന്ന കറുത്ത വംശജരായിരുന്നു. ജീവിതത്തിൽ വളരുവാനും വികസിക്കുവാനും അനുകൂലമായ സാഹചര്യമായിരുന്നില്ല ഇവരുടേത്. എങ്കിൽപ്പോലും നിരാശരാകാതെ തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനുവേണ്ടി അവർ പരിശ്രമിച്ചു. അങ്ങനെയാണ് അവർ വിജയികളായത്.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ അനുകൂലമായ സാഹചര്യങ്ങൾ നമുക്കു വേണമെന്നതു ശരിതന്നെ. എന്നാൽ, എല്ലാ സാഹചര്യങ്ങളും അനുകൂലമായതിനു ശേഷം ജീവിതവിജയത്തിനു പരിശ്രമിക്കാം എന്ന് ആരെങ്കിലും കരുതിയാൽ അതിൽപ്പരം അബദ്ധം മറ്റൊന്നുണേ്ടാ?
നമ്മുടെ ജീവിതസാഹചര്യങ്ങൾ എന്തുതന്നെയാകട്ടെ, പഠിക്കണമെന്നും വളരണമെന്നും ജീവിതത്തിൽ വിജയിക്കണമെന്നു മൊക്കെ ആത്മാർഥമായ ആഗ്രഹം നമുക്കുണെ്ടങ്കിൽ നാം വിജയിക്കുമെന്നതിൽ സംശയം വേണ്ട.
നമ്മുടെ ആഗ്രഹങ്ങൾക്കു മാന്ത്രികശക്തിയുണെ്ടന്നാണു പറയുന്നത്. ഏതെങ്കിലും കാര്യം ആത്മാർഥമായി ആഗ്രഹിച്ചാൽ അതു സാധിക്കുവാൻ വേണ്ടി നാം കഠിനാധ്വാനം ചെയ്യും. ഊണും ഉറക്കവും ഉപേക്ഷിച്ച് ലക്ഷ്യസാധ്യത്തിനായി നാം പോരാടും. അപ്പോൾ നമ്മുടെ വിജയത്തിന്റെ പ്രധാന അടിസ്ഥാനം നമ്മുടെ മനോഭാവമാണെന്നു വ്യക്തമല്ലേ?
നമുക്ക് ആഗ്രഹിക്കാം - നല്ല കാര്യങ്ങൾ ചെയ്യാനും അവ വിജയത്തിലെത്തിക്കാനും. അപ്പോൾ നാം അറിയാതെതന്നെ ലക്ഷ്യസ്ഥാനത്തു നാം എത്തിക്കൊള്ളും.
കടപ്പാട്...ദീപിക ദിനപത്രം.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Friday, November 14, 2008
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.