തെറ്റുതിരുത്താൻ മറ്റൊരു തെറ്റോ?
മാസിഡോണിയയിലെ ഫിലിപ് രാജാവിന്റെ ഏറ്റവും വലിയ ശക്തി അദ്ദേഹത്തിന്റെ പ്രസിദ്ധമായ കുതിരപ്പടയായിരുന്നു. 'കമ്പാനിയൻ കാവൽറി' എന്നറിയപ്പെട്ടിരുന്ന കുതിരപ്പടയ്ക്ക് എട്ടു യൂണിറ്റുകളാണുണ്ടായിരുന്നത്. ഓരോ യൂണിറ്റിലും ഇരുനൂറ്റിയിരുപത്തഞ്ചു കുതിരപ്പടയാളികൾ വീതമുണ്ടായിരുന്നു.
ഈ യൂണിറ്റുകളിലൊന്നിന്റെ ചുമതല വഹിച്ചിരുന്ന പോരാളിയായിരുന്നു ക്ലീറ്റസ് (ബി.സി. 375-328). ഫിലിപ് രാജാവിന്റെ വിശ്വസ്ത സേവകനായിരുന്ന ഡ്രോപ്പിഡസിന്റെ പുത്രനായിരുന്നു ക്ലീറ്റസ്.
ഫിലിപ് രാജാവിന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ അലക്സാണ്ടർ രാജാവായി സ്ഥാനമേറ്റെടുത്തപ്പോൾ അദ്ദേഹത്തിന്റെ അംഗരക്ഷകരായി സേവനമനുഷ്ഠിച്ചതു ക്ലീറ്റസിന്റെ നേതൃത്വത്തിലുള്ള കുതിരപ്പടയാളികളായിരുന്നു.
ബി.സി. 334-ൽ ഗ്രാനിക്കസ് യുദ്ധത്തിൽ പേർഷ്യക്കാരെ അലക്സാണ്ടർ പരാജയപ്പെടുത്തി. ഈ യുദ്ധത്തിനിടയിൽ ശത്രുവിന്റെ ആക്രമണത്തിൽ അലക്സാണ്ടർ മരിക്കേണ്ടതായിരുന്നു. ക്ലീറ്റസാണ് അന്ന് അലക്സാണ്ടറുടെ ജീവൻ രക്ഷിച്ചത്.
അക്കാലത്ത് അലക്സാണ്ടറുടെ കുതിരപ്പടകളുടെ മേധാവി ഫിലോറ്റസ് ആയിരുന്നു. ഫിലോറ്റസ് അലക്സാണ്ടറെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിച്ചുവത്രേ. അതിനു ശിക്ഷയായി 330 ഒക്ടോബറിൽ ഫിലോറ്റസിനെ വധിച്ചു. ഫിലോറ്റസിനു പകരം കുതിരപ്പടകളുടെ മേധാവിയായി നിയമിതനായതു ക്ലീറ്റസാണ്. എന്നാൽ, കുതിരപ്പടകളുടെ യൂണിറ്റുകൾക്കു മേൽ ക്ലീറ്റസിന് പൂർണനിയന്ത്രണം അലക്സാണ്ടർ നൽകിയില്ല. ഒരു അസിസ്റ്റന്റ് കമാൻഡറെക്കൂടി നിയമിച്ച് ക്ലീറ്റസിന്റെ ചലനങ്ങളെ അലക്സാണ്ടർ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. ഫിലോറ്റസിനെപ്പോലെ ക്ലീറ്റസും തനിക്കെതിരേ തിരിഞ്ഞേക്കുമോ എന്ന സംശയമായിരുന്നു അലക്സാണ്ടറുടെ ഈ നീക്കത്തിനു പിന്നിൽ.
കുതിരപ്പടകളുടെ കമാൻഡറായി ക്ലീറ്റസ് നിയമിതനായിട്ട് രണ്ടുവർഷം കഴിഞ്ഞ അവസരം. അലക്സാണ്ടറും ക്ലീറ്റസും മറ്റു ചില പടനായകന്മാരുംകൂടി മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മദ്യം അകത്തുചെന്നപ്പോൾ പലരുടെയും ഉള്ളിലുള്ളതു പുറത്തുവന്നു. അലക്സാണ്ടറുടെ പിതാവിനെ പുകഴ്ത്തിക്കൊണ്ടു ക്ലീറ്റസ് സംസാരിച്ചു.
ക്ലീറ്റസ് ഫിലിപ് രാജാവിന്റെ സ്തുതികൾ പാടിയപ്പോൾ അലക്സാണ്ടറുടെ ചില സേവകർ ഫിലിപ് രാജാവ് സാക്ഷാൽ സേവൂസ് ദേവൻ തന്നെയാണെന്നു പറഞ്ഞ് അലക്സാണ്ടറെ സന്തോഷിപ്പിച്ചു. വീണ്ടും ക്ലീറ്റസ് ഫിലിപ് രാജാവിന്റെ മാഹാത്മ്യം വിവരിക്കുവാൻ തുടങ്ങിയപ്പോൾ അലക്സാണ്ടർക്കു കലികയറി. അദ്ദേഹം ഒരു കുന്തമെടുത്ത് ഒറ്റക്കുത്തിനു ക്ലീറ്റസിനെ കൊലപ്പെടുത്തി.
അടുത്ത നിമിഷത്തിൽ അലക്സാണ്ടർക്കു മദ്യത്തിന്റെ കെട്ടുവിട്ടു. താൻ ചെയ്തതു വലിയ അപരാധമായിപ്പോയെന്ന് അദ്ദേഹത്തിനു ബോധ്യം വന്നു. ആത്മഹത്യ ചെയ്യുന്നതിനുപോലും അദ്ദേഹം ആലോചിച്ചു. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ആ തെറ്റിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. ഒരു തെറ്റു ചെയ്താൽ മറ്റൊരു തെറ്റ് അതിനു പരിഹാരമാകില്ലെന്നായിരുന്നു അവരുടെ വാദം. അവർ പറഞ്ഞതിൽ കഴമ്പുണെ്ടന്ന് അലക്സാണ്ടർക്കു തോന്നി. അങ്ങനെയാണ് ആത്മഹത്യാശ്രമത്തിൽ നിന്ന് അദ്ദേഹം പിന്മാറിയത്.
അലക്സാണ്ടർ ചെയ്തത് ഒരിക്കലും നീതികരിക്കാന ാവാത്ത കൊലപാതകമായിരുന്നു. പക്ഷേ, ആ തെറ്റിനുള്ള ശിക്ഷയായി അദ്ദേഹം കണ്ടത് ആത്മഹത്യയാണ്. എങ്കിലും അതും നീതികരിക്കാനാവില്ലെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെയാണ് മറ്റൊരു ദുരന്തത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത്.
നാമെല്ലാവരുംതന്നെ ജീവിതത്തിൽ പല തെറ്റുകളിലും വീഴുന്നവരാണ്. ചിലരുടെയെങ്കിലും കാര്യത്തിൽ സംഭവിക്കുന്നതു വളരെ ഗൗരവാവഹമായ തെറ്റുകളായിരിക്കും. അങ്ങനെയുള്ള അവസരങ്ങളിൽ നാം ആദ്യം ചെയ്യേണ്ടത് തെറ്റിനെക്കുറിച്ചുപശ്ചാത്തപിച്ച് അതിനു സാധിക്കുന്ന രീതിയിൽ പരിഹാരം ചെയ്യുക എന്നതാണ്. അതിനു പകരം തെറ്റിന്റെ കാഠിന്യം മാത്രം ഓർത്തു സ്വയം ശിക്ഷിക്കാൻ തയാറായാൽ അത് ഒരു ദുരന്തത്തിനു പിന്നാലെ മറ്റൊരു ദുരന്തംകൂടി ഉണ്ടാകുവാനേ കാരണമാകൂ.
തെറ്റുകളെക്കുറിച്ചു നമുക്കു ശരിക്കും പശ്ചാത്താപം ഉണെ്ടങ്കിൽ നാം ആദ്യം ചെയ്യേണ്ടത് അവയ്ക്കെങ്ങനെ പരിഹാരം കാണുവാൻ സാധിക്കും എന്നു കണ്ടുപിടിക്കുകയാണ്. അല്ലാതെ, നമ്മുടെ തെറ്റുകൾക്കു പരിഹാരം എന്ന രീതിയിൽ നമ്മെത്തന്നെ ശിക്ഷിക്കാനും നശിപ്പിക്കാനുമല്ല ശ്രമിക്കേണ്ടത്.
നമ്മുടെ തെറ്റുകൾക്കു പരിഹാരമായി മറ്റു തെറ്റുകൾ ചെയ്തുകൊണ്ടു നമ്മെത്തന്നെ ശിക്ഷിച്ചാൽ തെറ്റുകൾക്കു പരിഹാരമായി എന്നായിരിക്കും ചിലരെങ്കിലും ചിന്തിക്കുക. പക്ഷേ, അബദ്ധപൂർണമായ ചിന്താഗതിയാണിത്.
തെറ്റുകൾ സംഭവിക്കാതിരിക്കാൻ നാം എപ്പോഴും ശ്രദ്ധിക്കണം. എന്നാൽ എപ്പോഴെങ്കിലും ഏതെങ്കിലും തെറ്റിൽ നാം വീഴാനിടയായാൽ അതിനു ന്യായപൂർണവും എല്ലാവർക്കും സ്വീകാര്യവുമായ പരിഹാരം ചെയ്യുന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അതിനുപകരം സ്വയം നശിപ്പിക്കുന്ന തരത്തിലുള്ള തെറ്റുകൾ ചെയ്തുകൊണ്ട് പരിഹാരം കാണാമെന്ന വ്യാമോഹം നമുക്കു വേണ്ട.
കടപ്പാട്...ദീപിക ദിനപത്രം.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Monday, November 10, 2008
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.