സുഖപ്പെടുത്തപ്പെടുവാൻ വിസമ്മതിക്കുവർ
വിശുദ്ധനാട് സന്ദർശിക്കുവാനെത്തിയ നാല് തീർഥാടകരായിരുു അവർ. ഗലീലിയാ കടൽ കണ്ടപ്പോൾ അതിന്റെ മനോഹാരിതയിൽ അവർ ആകൃഷ്ടരായി. അങ്ങനെയാണ് അവർ ഒരു ചെറിയ ബോട്ട് വാടകയ്ക്കെടുത്തു കടലിൽ മീൻപിടിക്കാനിറങ്ങിയത്.
കാറ്റും കോളും ഇല്ലാതെ കടൽ ശാന്തമായി കിടിരു സമയമായിരുു അത്. അവർ കടലിന്റെ ഭംഗി ആസ്വദിച്ച് മീൻപിടിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവപുത്രനായ യേശു വെള്ളത്തിനു മുകളിലൂടെ നട് അവരുടെ അടുത്തെത്തി.
യേശുവിനെ കണ്ടപ്പോൾ അവർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാൻ സാധിച്ചില്ല. തങ്ങൾ സ്വപ്നം കാണുകയാണൊണ് ആദ്യം അവർ കരുതിയത്. പക്ഷേ, യേശു ബോട്ടിൽക്കയറി അവരെ അഭിവാദ്യം ചെയ്തപ്പോൾ അത് യേശുവാൺ അവർക്കു ബോധ്യം വു.
"എന്താ, നിങ്ങൾക്കിതുവരെ മീനൊും കിട്ടിയില്ലേ?" യേശു താൽപര്യപൂർവ്വം അവരോടു ചോദിച്ചു.
"ഞങ്ങൾ വെറുതെ സമയം കളയാൻ വതാണ്," അവരിലൊരാൾ പറഞ്ഞു. "മീൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല."
"നിങ്ങൾക്കെന്തെങ്കിലും സഹായം വേണോ?" യേശു അവരോട് ചോദിച്ചു. ഉടനെ അവരിലൊരാൾ പറഞ്ഞു: "വർഷങ്ങളായി വല്ലാത്ത നടുവുവേദന ഞാൻ സഹിക്കുു. എന്റെ വേദനമാറ്റിത്തരണം ഞാൻ അപേക്ഷിക്കുു."
ഉടനെ യേശു അയാളെ ആശീർവദിച്ചനുഗ്രഹിച്ചു. അപ്പോൾ അയാളുടെ നടുവുവേദന അത്ഭുതകരമായി മാറി. ഇതു കണ്ടപ്പോൾ തീർഥാടകരിൽ വേറൊരാൾ യേശുവിനോട് പറഞ്ഞു: "കർത്താവേ, എന്റെ രണ്ട് കണ്ണിനും കാഴ്ചകുറവാണ്. അങ്ങ് എന്റെ കണ്ണുകളെ തൊട്ട് ആശീർവദിച്ച് എനിക്കു നല്ല കാഴ്ച തരണമെ."
യേശു ഉടനെ അയാളുടെ കണ്ണുകളെ സ്പർശിച്ച് അയാളെ ആശീർവദിച്ചനുഗ്രഹിച്ചു. അപ്പോൾ അയാൾക്കു അത്ഭുതകരമായി നല്ല കാഴ്ച ലഭിച്ചു.
ചോദിക്കുതൊക്കെ യേശു നൽകുുവ് കണ്ടപ്പോൾ അവരിൽ മൂാമൻ യേശുവിനോട് പറഞ്ഞു: "ഞാൻ പ്രമേഹരോഗിയാണ് എന്റെ പ്രമേഹം അവിടു് മാറ്റിത്തരണമെ."
"നീ ആഗ്രഹിക്കുതുപോലെ നിനക്കു സംഭവിക്കട്ടെ അയാളെ അനുഗ്രഹിച്ചുകൊണ്ട് യേശു പറഞ്ഞു. അയാളുടെ ആഗ്രഹവും സാധിച്ചുകൊടുക്കുവാൻ യേശു തയാറായപ്പോൾ അവരിൽ നാലാമനും യേശുവിനോട് എന്തെങ്കിലും അനുഗ്രഹം ചോദിക്കുമൊണ് മറ്റുള്ളവർ കരുതിയത്. എാൽ അയാൾ മൗനം ദീക്ഷിക്കുകയാണ് ചെയ്തത്.
ഇതു കണ്ടപ്പോൾ യേശു അയാളോട് ചോദിച്ചു: " എന്താ അനുഗ്രഹമൊും വേണേ്ട?" ഉടനെ അയാൾ കൈകൾ ഉയർത്തിക്കൊണ്ടു പറഞ്ഞു: "കർത്താവേ, എെ തൊടരുതെ! ഞാൻ അനാരോഗ്യത്തിനുള്ള പെൻഷൻ (ഡിസ്‌എബിലിറ്റി പെൻഷൻ) പറ്റു ആളാണ്!"
ആരുടെയോ നർമഭാവന ചമഞ്ഞെടുത്ത കഥയാണിത്. എാൽ ഈ കഥയിൽ ഏറെ കാര്യമുണെ്ടത് നാം മറക്കരുത്. യേശു തെ തെട്ടു സുഖപ്പെടുത്തിയാൽ തനിക്കു കിട്ടിക്കൊണ്ടിരിക്കു ഡിസ്‌എബിലിറ്റി പെൻഷൻ തനിക്കു നഷ്ടമാകുമൊയിരുു അയാളുടെ ഭയം. തനിക്കു കിട്ടു പെൻഷൻ തുക മുടങ്ങാതിരിക്കുതിനുവേണ്ടി അനാരോഗ്യവാനായി തുടരുവാനാണ് അയാൾ ഇഷ്ടപ്പെട്ടത്!
സുഖപ്പെടുത്തപ്പെടുവാൻ വിസമ്മതിച്ച ഈ മനുഷ്യൻ നമ്മിൽ പലരുടെയും പ്രതിനിധിയല്ലയോ? ശാരീരികവും അധ്യാത്മികവുമായ സകല രോഗങ്ങളിൽ നിും സുഖപ്പെടുവാൻ നാം ആഗ്രഹിക്കുു എായിരിക്കും നമ്മെക്കുറിച്ചുതെ നാം കരുതുക. എാൽ ചിലതരം രോഗങ്ങളിൽ നിങ്ക്ലും സുഖപ്പെടുവാൻ നമ്മിൽ പലരും ആഗ്രഹിക്കുില്ല എതല്ലേ വസ്തുത?
മദ്യപാനമെ രോഗ ത്തിനു അടിമയായിരിക്കുവരിലെത്രയോ പേർ ആ രോഗത്തിൽ നിു സുഖപ്പെടുവാൻ വിസമ്മതിക്കുു. അതുപോലെതെ, നമ്മുടെ ആത്മാവിനെ കാർുതിു വിവിധ പാപങ്ങളിൽ നിു മുക്തി നേടുവാൻ നമ്മിൽ പലരും ശ്രമിക്കുുണേ്ടാ? ചില രോഗങ്ങളും പാപങ്ങളും തരു താൽക്കാലിക സന്തോഷമാകു "പെൻഷൻ" വീണ്ടും വീണ്ടും ലഭിക്കണമെ് ചിലപ്പോഴെങ്കിലും നാം ആഗ്രഹിച്ച് പോകാറില്ലേ?
നമ്മെ തകർക്കു രോഗങ്ങളിൽ നിും പാപങ്ങളിൽ നിുമൊക്കെ നമ്മെ തൊട്ടു സുഖപ്പെടുത്തുവാൻ സ്നേഹനിധിയായ ദൈവം തയാറാണെതാണ് വാസ്തവം. പക്ഷേ, നമ്മെ സ്പർശിക്കുവാൻ ദൈവത്തെ നാം അനുവദിച്ചിട്ട് വേണേ്ട അവിടുു നമ്മെ സുഖപ്പെടുത്തുവാൻ?
ദൈവം നമ്മോടടുത്തു നമ്മെ സ്പർശിക്കുവാൻ നാം അനുവദിച്ചാൽ നാം ഇപ്പോൾ അനുഭവിക്കു താൽക്കാലിക സന്തോഷമാകു "പെൻഷൻ" നമുക്കു നഷ്ടപ്പെട്ടു പോകുമെ ഭയം നമുക്കില്ലേ? അതുകൊണ്ടല്ലേ ദൈവം നമ്മുടെ ജീവിതത്തിലേക്കു കടുവരുവാൻ പലപ്പോഴും നാം അനുവദിക്കാത്തത്?
ദൈവത്തെ നമുക്കു വേണംണ്ട്. പക്ഷേ, അത് നമ്മുടെ പ്രശ്നങ്ങൾക്ക് മറ്റ് പരിഹാരമൊുമില്ല എ് തോുമ്പോൾ മാത്രമല്ലേ? നമ്മുടെ പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ പരിഹരിക്കുവാൻ നമുക്കു സാധിച്ചാൽ നാം എപ്പോഴും ദൈവത്തെ അന്വേഷിക്കുമോ? പ്രശ്നപരിഹാരകൻ എ നിലയിലല്ലേ ചിലപ്പോഴെങ്കിലും നാം ദൈവത്തെ കാണുത്.
നാം ദൈവത്തെ എപ്പോഴും അന്വേഷിക്കണം. സുഖത്തിലും ദുഃഖത്തിലും നാം അവിടുത്തെ അന്വേഷിക്കണം. നാം അങ്ങനെ ചെയ്താൽ അവിടു് നമ്മെ സ്പർശിച്ച് നമ്മുടെ സന്തോഷങ്ങളെ വിശുദ്ധീകരിക്കുകയും നമ്മുടെ ദുഃഖങ്ങളെ നമ്മുടെ നന്മയ്ക്കായി മാറ്റുകയും ചെയ്യും.
ദൈവം എപ്പോഴും നമ്മുടെ നന്മയും സുഖവും ആഗ്രഹിക്കുു എതാണ് യാഥാർഥ്യം. എാൽ, അവിടു് നമ്മെ സ്പർശിക്കുവാൻ നാം അനുവദിച്ചാൽ മാത്രമെ നമുക്കു സുഖവും സന്തോഷവും ഉണ്ടാകൂ എത് നമുക്കു മറക്കാതിരിക്കാം.
മാതാപിതാക്കൾ പലപ്പോഴും എത്രയോ കഷ്ടപ്പെട്ടാണു മക്കളെ വളർത്തുത്! സ്വന്തം സുഖവും സൗകര്യവുമൊക്കെ മറുകൊണ്ടല്ലേ അവർ മക്കളുടെ വളർച്ചയിൽ ശ്രദ്ധിക്കുത്? മക്കളുടെ നല്ല വളർച്ചയ്ക്കുവേണ്ടി എത്രമാത്രം ക്ലേശിക്കാനും മിക്ക മാതാപിതാക്കളും തയാറാണല്ലോ.
എാൽ, ഇക്കാര്യങ്ങളൊക്കെ അനുസ്മരിക്കുകയും അതനുസരിച്ചു മാതാപിതാക്കളോടു നന്ദിപൂർവം പെരുമാറുകയും ചെയ്യു മക്കൾ അധികമുണേ്ടാ?
ഭൂരിഭാഗം മക്കളും തങ്ങളുടെ മാതാപിതാക്കളെയും പ്രായമായ മറ്റു ബന്ധുക്കളെയും ഭംഗിയായി സംരക്ഷിക്കുുണെ്ടു വേണം കരുതാൻ. എാൽ, അങ്ങനെയല്ലാത്ത മക്കൾ നമ്മുടെയിടയിൽ ധാരാളമുണ്ട്.
സാമ്പത്തികമായ സൗകര്യമുണ്ടായിട്ടുകൂടി മാതാപിതാക്കളെ അന്വേഷിക്കാതിരിക്കു മക്കളെക്കുറിച്ച് എന്തു പറയണം?
സാമ്പത്തികമായ സംരക്ഷണം മാതാപിതാക്കൾക്കു തീർച്ചയായും ആവശ്യമാണ്. എാൽ, അതിലേറെ അവർ ആഗ്രഹിക്കുതു തങ്ങളുടെ വയസുകാലത്തു മക്കളുടെ സാമീപ്യവും സ്നേഹവുമാണ്. പക്ഷേ, എത്രയോ മക്കൾ ഇ ക്കാര്യം വിസ്മരിച്ചു പോകുു.
ഒരു പക്ഷേ, ജീവിക്കുവാനും തങ്ങൾ ആരംഭിച്ച കുടുംബജീവിതത്തിനു ഭദ്രത നൽകുവാനുമുള്ള പോരാട്ടത്തിനിടയിലായിരി ക്കാം പ്രായം ചെ തങ്ങളുടെ മാതാപിതാക്കളെ പല മക്കളും മറു പോകുത്.
എാൽ ഇവയൊും ആർക്കുമൊരു ന്യായീകരണമായിട്ടെടുക്കുവാൻ അവകാശമില്ലെതാണു വാസ്തവം.
മാതാപിതാക്കൾ മക്കളെ എത്രമാത്രം താത്പര്യത്തോടെ വളർത്തുുവോ അതിലുമേറെ താത്പര്യമെടുത്തു വേണം മക്കൾ മാതാപിതാക്കളെ അന്വേഷിക്കുവാനും പരിചരിക്കുവാനും. പക്ഷേ, അതു സാധിക്കണമെങ്കിൽ ഇക്കാര്യത്തിൽ മക്കൾക്കു ബോധോദയം ഉണ്ടാ യേ മതിയാകൂ.
മാതാപിതാക്കൾക്കു പ്രായം ചെല്ലുമ്പോൾ അവരുടെ പ്രവർ ത്തനരീതിമൂലം പല ബുദ്ധിമുട്ടുകളും നമുക്കുണ്ടായേക്കാം. ചിലപ്പോഴെങ്കിലും അവരുടെ കടുംപിടിത്തവും ദുശ്ശാഠ്യവുമൊക്കെ നമുക്ക് ഏറെ വിഷമങ്ങൾ സൃഷ്ടിച്ചേക്കാാം.
പക്ഷേ, അവർ നമുക്കു തിട്ടുള്ള സ്നേഹവും പരിലാളനയുമൊും അപ്പോഴും നാം മറുകൂടാ. എുമാത്രമല്ല, അവർക്കു കൂടുതൽ സ്നേഹവും സേവനവും നൽകുവാൻ നാം ശ്രദ്ധിക്കുകയും വേണം. എങ്കിൽ മാത്രമേ മക്കളെ നിലയിലുള്ള കടമ നിർവഹിക്കുതായി നമുക്ക് അവകാശപ്പെടാൻ കഴിയൂ.
എളിയജീവിതം നയിക്കാനോ സമ്പത്തിനോട് അൽപം പോലും താത്പര്യമില്ലാതെ ജീവിക്കുവാനോ സാധിക്കുകയില്ല. എാൽ, പണവും സമ്പത്തുമൊക്കെയാണു നമ്മുടെ കുടുംബബന്ധങ്ങളെയും സൗഹൃക്കൂട്ടായ്മയെയുമൊക്കെ നിയന്ത്രിക്കുത് എ സ്ഥിതി വാൽ അത് എത്ര ദയനീയമായിരിക്കും!
സമ്പത്തു വിനിയോഗിക്കുതിന്റെയോ പങ്കുവയ്ക്കുതിന്റെയോ പേരിൽ നമ്മുടെ കുടുംബബന്ധങ്ങളിൽ ഒരു പോറൽ പോലും ഏൽക്കുവാൻ നാം ഇടനൽകരുത്. കാരണം, നമ്മുടെ ജീവിതത്തിൽ സമ്പത്ത് അ ത്രയും കുറഞ്ഞസ്ഥാനമേ യഥാർഥത്തിൽ അർഹിക്കുുള്ളൂ.
കടപ്പാട്...ദീപിക ദിനപത്രം.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Saturday, October 25, 2008
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.