Thursday, October 23, 2008

മധുരമനോഹര മദകര നരകം

സുമുഖനും വിദ്യാസമ്പനുമായ അയാൾ വലിയൊരു കമ്പനിയുടെ മേധാവിയുമായിരുു‍. ഒരു ദിവസം കാറപകടത്തിൽപ്പെട്ട്‌ അയാൾ മരണമടഞ്ഞു.

അയാളുടെ ആത്മാവ്‌ അടുത്ത നിമിഷം സ്വർഗത്തിന്റെ കവാടത്തിലെത്തി. സ്വർഗത്തിന്റെ വാതിൽസൂക്ഷിപ്പുകാരനായ വിശുദ്ധ പത്രോസ്‌ അവിടെ കാത്തുനിൽപ്പുണ്ടായിരുു‍.

"സ്വർഗത്തിലേക്കു സ്വാഗതം!" പത്രോസ്‌ ശ്ലീഹ അയാളോടു പറഞ്ഞു. "നിങ്ങളെപ്പോലൊരാൾ ഇവിടെ വിട്ടു കുറെനാളായി. നിങ്ങൾക്ക്‌ ഇവിടെയുളള സൗകര്യങ്ങൾ മതിയാകും തോു‍ി‍ല്ല."

"ഇതു സ്വർഗമല്ലേ," അയാൾ പറഞ്ഞു. "തീർച്ചയായും ഇവിടത്തെ സൗകര്യങ്ങൾ എനിക്കു ധാരാളം മതിയാകും. എെ‍ അകത്തേക്കു കടത്തിവിടൂ."

"നിങ്ങളെ അകത്തേക്കു കടത്തിവിടണമെ്‌ എനിക്കാഗ്രഹമുണ്ട്‌," വിശുദ്ധ പത്രോസ്‌ പറഞ്ഞു. "പക്ഷേ, അതിനു മുമ്പായി നിങ്ങളെ നരകംകൂടി കാണിക്കണമൊണു മുകളിൽനിു‍ള്ള നിർദേശം. ആദ്യം ഒരു ദിവസം നിങ്ങൾ നരകത്തിൽ താമസിക്കണം. അതിനുശേഷം ഒരു ദിവസം സ്വർഗത്തിലും. അതിനു ശേഷം നിങ്ങൾക്കു രണ്ടിലൊു‍ തെരഞ്ഞെടുക്കാം."

"എനിക്കു നരകത്തിൽ പോകണ്ട," അയാൾ പറഞ്ഞു. "ഞാൻ സ്വർഗംതെ‍ തെരഞ്ഞെടുത്തിരിക്കുു‍."

വിശുദ്ധ പത്രോസ്‌ പറഞ്ഞു: "എനിക്കു മാറ്റാവു നിയമമല്ലിത്‌. നിങ്ങൾ വേഗം നരകം കണ്ടിട്ടു മടങ്ങിവരൂ."

അൽപനിമിഷത്തിനുള്ളിൽ, നരകത്തിലേക്കു പോകാനുള്ള ലിഫ്റ്റിന്റെ വാതിൽ തുറക്കപ്പെട്ടു. അതിൽ അയാളെ സ്വീകരിക്കാൻ സുന്ദരനായ ഒരു ചെറുപ്പക്കാരൻ കാത്തുനിൽപുണ്ടായിരുു‍. ആ ചെറുപ്പക്കാരനോടൊപ്പം അയാൾ ഭൂമിയുടെ അഗാധത്തിലേക്കെപോലെ താഴ്ി‍റങ്ങി.

നിമിഷങ്ങൾക്കു ശേഷം ലിഫ്റ്റിന്റെ വാതിൽ തുറക്കപ്പെട്ടു. അയാൾ കടുചെതു കണ്ണഞ്ചിക്കു കാഴ്ചകളുളള സുന്ദരമായ ഒരു സ്ഥലത്തേക്കായിരുു‍. അയാൾ ചുറ്റിലും നോക്കി. പരിചയമുള്ള ഒട്ടേറെ മുഖങ്ങൾ. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുു‍. അവരെല്ലാവരും ഓടിയെത്തി അയാളെ വാരിപ്പുണർു‍.

കുശലാന്വേഷണങ്ങൾക്കു ശേഷം അയാൾ അവരോടൊപ്പം ഭക്ഷണത്തിനിരുു‍. അയാൾക്കിഷ്ടമുള്ള എല്ലാ വിഭവങ്ങളും മേശയിൽ നിരു.

ഭക്ഷണത്തിനു ശേഷം പാട്ടും ഡാൻസും മറ്റു കലാപരിപാടികളും ഉണ്ടായിരുു‍. അതിനിടയിൽ നരകത്തിന്റെ അധിപനായ ലൂസിഫറിനെയും അയാൾ കണ്ടു. 'എത്രയോ സ്നേഹമുള്ളയാൾ!' ലൂസിഫറിനെക്കുറിച്ച്‌ അയാൾ മനസിൽ പറഞ്ഞു.

ഇരുപത്തിനാലു മണിക്കൂർ കടുപോയത്‌ അയാൾ അറിഞ്ഞില്ല. അത്രമാത്രം രസകരമായിരുു‍ നരകത്തിലെ അയാളുടെ ജീവിതം. അടുത്ത നിമിഷം സ്വർഗത്തിലേക്കുള്ള ലിഫ്റ്റിന്റെ വാതിൽ അയാളുടെ മുമ്പിൽ തുറക്കപ്പെട്ടു. ആ ലിഫ്റ്റിൽ ഉയർ്‌ അയാൾ സ്വർഗത്തിലെത്തി.

അപ്പോൾ വിശുദ്ധ പത്രോസ്‌ അയാളോടു പറഞ്ഞു: "ഇനി സ്വർഗത്തിലൊരു ദിവസം ചെലവഴിക്കൂ."

അയാൾ ചുറ്റിലും നോക്കി. പരിചയമുള്ള ആരെയും അവിടെ കണ്ടില്ല. അവിടെ കണ്ടവർ എല്ലാവരും ദൈവത്തെ പാടിപ്പുകഴ്ത്തു തിരക്കിലായിരുു‍.

അയാൾ അവരുടെ മുഖത്തേക്കു നോക്കി. ആ മുഖങ്ങളിൽ ഒരു അലൗകിക കാന്തി അയാൾ ദർശിച്ചു. സ്വർഗത്തിൽ ചെലവഴിക്കു നിമിഷങ്ങൾ ആനന്ദകരമായും അയാൾക്കു തോി‍.

സ്വർഗത്തിലെ അയാളുടെ ആദ്യ ദിവസം കഴിഞ്ഞപ്പോൾ വിശുദ്ധ പത്രോസ്‌ അയാളുടെ മുമ്പിലെത്തി പറഞ്ഞു: "നിങ്ങൾ സ്വർഗത്തിലും നരകത്തിലും ഓരോ ദിവസം ചെലവഴിച്ചല്ലോ. ഇനി നിത്യകാലം എവിടെ ചെലവഴിക്കണം നിങ്ങൾക്കു തെരഞ്ഞെടുക്കാം."

അയാൾ അൽപനിമിഷം മടിച്ചുനിതിനു ശേഷം വിശുദ്ധ പത്രോസിനോടു പറഞ്ഞു: "ഞാൻ ഇങ്ങനെ പറയുമെ്‌ ഒരിക്കലും പ്രതീക്ഷിച്ചിരുി‍ല്ല. പക്ഷേ, മനസിൽ തോു‍തു പറയാതിരിക്കുത്‌ എങ്ങനെയാണ്‌? സ്വർഗം കൊള്ളാം. എനിക്കിഷ്ടപ്പെട്ടു. പക്ഷേ, അതിലും രസം എനിക്കു നരകത്തിലായിരുു‍. ഞാൻ നരകം തെരഞ്ഞെടുക്കുു‍."

മനസില്ലാമനസോടെ വിശുദ്ധ പത്രോസ്‌ അയാളെ നരകത്തിലേക്കു യാത്രയാക്കി. ലിഫ്റ്റിൽ കയറിയ അയാൾ അടുത്തനിമിഷം നരകത്തിലെത്തി.

ലിഫ്റ്റിന്റെ വാതിൽ തുറു നരകത്തിലേക്കു വീണ്ടും കടപ്പോൾ അയാൾക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എല്ലാം കത്തിക്കരിയു അവസ്ഥ. അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മാറത്തടിച്ചു നിലവിളിക്കുു‍.

നരകത്തിലെ സ്ഥിതി കണ്ട്‌ അയാൾ അന്തംവിട്ടു നിൽക്കുമ്പോൾ പിശാചുക്കളുടെ തലവനായ ലൂസിഫർ എത്തി. ലൂസിഫർ അയാളെ നരകത്തിലേക്കു സ്വാഗതംചെയ്തപ്പോൾ അയാൾ വിക്കിവിക്കി പറഞ്ഞു: "എനിക്കിതു മനസിലാകുി‍ല്ല. ഒരു ദിവസം മുമ്പ്‌ ഞാനിവിടെ വപ്പോൾ എന്തു രസമായിരുു‍ ഇവിടെ! ഇപ്പോഴത്തെ സ്ഥിതിയാവട്ടെ എത്ര ദയനീയവും!"

"ഇലെ നിങ്ങൾ കണ്ടതു വെറും മായയായിരുു‍," ലൂസിഫർ പറഞ്ഞു. "നിങ്ങളെ വലയിൽവീഴ്ത്തുവാൻ ചെയ്ത സൂത്രം!"

ആരുടെയോ ഭാവനയിൽ വിരിഞ്ഞ കഥയാണിത്‌. പക്ഷേ, കാര്യത്തിൽനി്‌ ഏറെ അകലത്തിലല്ലാത്ത കഥ.

അരുത്‌ എനനു ദൈവം പറഞ്ഞിരിക്കുതു ചെയ്യുതാണു പാപം. പക്ഷേ, പാപത്തിനു വലിയ ആകർഷകത്വമുണ്ട്‌. അതുകൊണ്ടല്ലേ പാപം ചെയ്യുവാൻ നാം പലപ്പോഴും തയാറാകുത്‌?

പാപത്തിന്റെ വഴി തെരഞ്ഞെടുത്താൽ അതു സുഖവും സന്തോഷവും നൽകും നാം തെറ്റായി വിശ്വസിക്കാനിടയാകുു‍. അതുകൊണ്ടു നാം അരുതാത്ത തെറ്റുകൾ ചെയ്യുവാൻ തുനിയുു‍.

എാ‍ൽ, പാപത്തിന്റെ ഫലം അസമാധാനവും അസന്തുഷ്ടിയുമാണ്‌. ഏതെങ്കിലും പാപം ചെയ്തതിലൂടെ നമ്മുടെ ജീവിതത്തിൽ ശാശ്വതമായ എന്തെങ്കിലും നന്മയുണ്ടായിട്ടുണേ്ടാ? എു‍ മാത്രമല്ല, പാപം ചെയ്യുതുവഴിയായി നമ്മുടെ ജീവിതം ആകെ താറുമാറാവുകയല്ലേ ചെയ്യാറുള്ളത്‌?

മുകളിൽ കൊടുത്തിരിക്കു കഥയിലെ മനുഷ്യൻ വിശ്വസിച്ചതു ലൂസിഫർ കാണിച്ചുകൊടുത്ത ലോകം ഏറെ മെച്ചം എാ‍ണ്‌. അതൊരു തട്ടിപ്പായിരുു‍വ്‌ വൈകിയാണ്‌ അയാൾ അറിഞ്ഞത്‌.

പാപത്തിന്റെ ആകർഷണത്തിൽ മയങ്ങിവീഴുവരും വഞ്ചിക്കപ്പെടുു‍. ഈ യാഥാർഥ്യം എത്രവേഗം നാം മനസിലാക്കുു‍വോ അത്രവേഗം നാം പാപത്തിൽനി്‌ ഓടിയകലും.

കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..