വൈകുന്നേരം ഓഫീസില്‍ നിന്നു തിരക്കിട്ടിറങ്ങി. മഴക്കോളുണ്ട്. വേഗം വീടെത്തണം.
വണ്ടിയോടിക്കുന്നതിനിടയില്‍, വീട്ടിലേക്ക് വാങ്ങാനുള്ള സാധനങ്ങളുടെ , മനസ്സിലെ ചെറിയ ലിസ്റ്റില്‍ ഒന്നുകൂടി കണ്ണോടിച്ചു.ഇടക്കു കണ്ട കടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്തി. സാധനം വാങ്ങി പതിയെ വണ്ടിയെടുക്കുമ്പോള്‍, ഒരു നിമിഷ നേരം. എതിരേ വന്ന ബൈക്ക് സവാരിക്കാരന്‍, എന്റെ കാറില്‍ തട്ടി താഴേക്ക്.
അശ്രദ്ധ. മനസ്സു പഴിച്ചു.
വീണയാള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചപ്പോള്‍, മനസ്സും ശരീരവും, തലച്ചോറിനെ വകവെക്കാതെ ആയി. വൈകുന്നേരം വീടണയാന്‍ ധൃതിപ്പെടുന്ന, ആളുകളെയും പേറിയുള്ള വാഹനങ്ങളുടെ വഴി മുടക്കി, എന്റെ ശകടം നടുറോഡില്‍.
എന്നിലേക്കു വരുന്ന നോട്ടങ്ങളുടെ എണ്ണവും , വണ്ടികളുടെ ഹോണടികളും കൂടിവന്നു. നല്ലപാതി ഒഫീഷ്യല്‍ ടൂറില്‍ എന്ന ചിന്ത, മൊബിലിലെക്കു നീണ്ട എന്റെ കയ്യിനെ പിന്തിരിപ്പിച്ചു. കയ്യുടെ വിറയല്‍, വണ്ടി നടുറോഡില്‍ നിന്നു മാറ്റി ഇടാന്‍ പറ്റാത്തതു പോലെ. അതു കണ്ടാകാം ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരു പയ്യന്‍ പതിയെ അടുത്തേക്കു വന്നു.
“എന്തു പറ്റി ചേച്ചി ?”
വിറയല്‍ ശബ്ദത്തേയും ബാധിക്കുമോ എന്നോര്‍ത്തു ഞാന്‍ മിണ്ടാതെ ഇരുന്നു.
“പേടിച്ചു പോയോ ?സാരമില്ല. പാസ്സെഞ്ചര്‍ സീറ്റിലെക്കിരിക്കൂ. ഞാന്‍ വണ്ടി ഒതുക്കി ഇടാം.“
പതിയെ കാര്‍ ഒതിക്കിയിടുമ്പോള്‍ അവന്‍ പറഞ്ഞു.
“സാരമില്ല. അയാള്‍ക്കൊന്നും പറ്റിയില്ല .”
അവന്റെയൊപ്പം കാറില്‍ നിന്നിറങ്ങി, വീണയാളുടെ അടുത്തെത്തി. താങ്ക് ഗോഡ്. അധികം ഒന്നും പറ്റിയിട്ടില്ല. എന്റെ നേര്‍ക്കുള്ള എല്ലാവരുടേയും നോട്ടത്തെ കൂസാതെ അവന്‍ പറഞ്ഞു.
“ചേച്ചി പൊയ്ക്കോള്ളൂ“
അവന്റെ മറുപടിയുടെ ബലത്തില്‍ തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ പരോപകാരത്തിന്റെയും നന്മയുടെയും ഒരു കുഞ്ഞു കാറ്റ് വീശി.
സമര്‍പ്പണം: അജ്ഞാത സുഹൃത്തിന്.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.