പശ്ചാത്താപത്തിന്റെ തുരങ്കം
ഒരു സമുരായ് യോദ്ധാവായിരുന്നു അയാൾ. യുദ്ധമുറയിൽ അയാൾക്കു പരിശീലനം നൽകിയത് അന്നാട്ടിലെ പ്രസിദ്ധനായ ഒരു ഗുരുവായിരുന്നു. ആ ഗുരുവിൽ നിന്നു പരിശീലനം പുർത്തിയാക്കി കുറെക്കാലം കഴിഞ്ഞപ്പോൾ താനാണ് ഏറ്റവും കേമനായ യോദ്ധാവെന്ന് അയാൾക്കു തോന്നി.
അങ്ങനെയാണ് ഒരു ദിവസം തന്റെ ഗുരുവുമായി അയാൾ പലകാര്യങ്ങളും ചർച്ച ചെയ്യാനിടയായത്. പക്ഷേ, ചർച്ച പെട്ടെന്ന് വാഗ്വാദമായി മാറി. ഒന്നു പറഞ്ഞു രണ്ടു പറഞ്ഞ് അവർ തമ്മിൽ ശരിക്കും കോർത്തു. ഗുരുവിന്റെ ആധികാരിക ഭാവം അയാൾക്കിഷ്ടപ്പെട്ടില്ല. പെട്ടെന്നു കോപത്തിനടിപ്പെട്ട അയാൾ ഉറയിൽ നിന്നു വാളു വലിച്ചൂരി ഗുരുവിന്റെ കഴുത്തരിഞ്ഞു.
ചെയ്തതു തെറ്റായിപ്പോയെന്ന് അയാൾക്ക് പെട്ടെന്നു ബോധ്യമായി. ഹ്യദയം നൊന്ത് അയാൾ കണ്ണീർ വാർത്തു. പക്ഷേ, മരിച്ചയാളെ പുനരുജ്ജീവിപ്പിക്കുവാൻ മനുഷ്യനാവില്ലല്ലോ. സ്വന്തം ജീവിതത്തിൽ കൊതിയുണ്ടായിരുന്നതിനാൽ അയാൾ ജീവനും കൊണ്ട് ഒളിച്ചോടി.
അയാളുടെ യാത്ര അയാളെ കൊണെ്ടത്തിച്ചത് ഒരു വൻമലയ്ക്കപ്പുറമുള്ള ഗ്രാമത്തിലാണ്. ആ ഗ്രാമത്തിലുള്ളവർക്കു പുറംലോകത്തിലേക്കുള്ള യാത്ര അതീവ ക്ലേശകരമായിരുന്നു. മലകയറിയിറങ്ങി പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള ശ്രമത്തിനിടയിൽ പല ഗ്രാമീണരും മരിക്കുവാനിടയായിട്ടുണ്ടായിരുന്നു. അത്രമാത്രം ദുഷ്കരമായിരുന്നു ആ വന്മലയാത്ര.
ഗുരുവിനെ വധിച്ച പാപത്തിന് എന്തു പരിഹാരം ചെയ്യണമെന്ന് ആലോചിക്കുന്നത്തിനിടയിലാണു സമുരായ് യോദ്ധാവിന് അവിടത്തെ ഗ്രാമ വാസികളുടെ യാത്രാ ദുരിതം മനസിലായത.് തന്മൂലം മലയുടെ അടിയിലുടെ ഒരു തു രങ്കമുണ്ടാക്കി തന്റെ പാപത്തിനു പരിഹാരം ചെ യ്യാമെന്നും അങ്ങനെ ഗ്രാമവാസികളുടെ ക്ലേശം പരിഹരിക്കാമെന്നും അയാൾ തീരുമാനിച്ചു.
ഒറ്റയ്ക്കുതന്നെ അയാൾ പണിതുടങ്ങി. എന്നും രാവിലെ മുതൽ ഇരുട്ടുന്നതു വരെ അയാൾ പണി തുടർന്നു. അങ്ങനെ നാലു വർഷം തുടർച്ചയായി ജോലി ചെയ്തപ്പോൾ ഏതാണ്ട് മലയുടെ പകുതി വരെ തുരങ്കം സ്യഷ്ടിക്കുവാൻ അയാൾക്കു സാധിച്ചു. അപ്പോഴേക്കും അയാൾ വധിച്ച ഗുരുവിന്റെ പുത്രൻ അയാളെ അന്വേഷിച്ചു കണെ്ടത്തിയിരുന്നു. പ്രതികാരം ചെയ്യുവാൻ എത്തിയതായിരുന്നു ഗുരുവിന്റെ പുത്രൻ.
"ഞാൻ മരിക്കേണ്ടവനാണ്," ഗുരുവിന്റെ പുത്രനെ കണ്ടപ്പോൾ യോദ്ധാവു പറഞ്ഞു. "എന്നെ വധിച്ചുകൊള്ളൂ. പക്ഷേ, അതിനു മുമ്പ് ഈ തുരങ്കം പൂർത്തിയാക്കാൻ എന്നെ അനുവദിക്കണം. എന്റെ പാപത്തിനുള്ള പരിഹാരമാണിത്."
മനസില്ലാ മനസോടെയാണെങ്കിലും ഗുരുവിന്റെ പുത്രൻ ഈ അപേക്ഷ സ്വീകരിച്ചു. അങ്ങനെ യോദ്ധാവ് പണി തുടർന്നു. ഗുരുവിന്റെ പ്രതികാര ദാഹിയായ പുത്രനാകട്ടെ കൗതുകപൂർവ്വം അയാളുടെ പണി ശ്രദ്ധിക്കുവാൻ തുടങ്ങി. കുറെക്കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരനും യോദ്ധാവിനൊപ്പം ടണൽ നിർമ്മാണത്തിൽ ഏർപ്പെട്ടു.
രണ്ടുപേരുടെയും കൂട്ടായുള്ള പരിശ്രമം മൂലം നിർമാണം വേഗം പൂർത്തിയായി. ഗ്രാമവാസികൾക്കു പുറം ലോകത്തിലേക്കു കടക്കുവാനുള്ള എളുപ്പ മാർഗം അങ്ങനെ ലഭിച്ചു.
"ഇനി എന്നെ വധിച്ചുകൊള്ളൂ," ചെറുപ്പക്കാരന്റെ മുമ്പിൽ മുട്ടുകുത്തിക്കൊണ്ടു യോദ്ധാവു പറഞ്ഞു. ചെറുപ്പക്കാരൻ അതീവ ശക്തിയോടെ ഉറയിൽ നിന്നു വാൾ വലിച്ചൂരി. പക്ഷേ, അതേ വേഗത്തിൽ അയാൾ വാൾ ഉറയിലേക്കു മടക്കുകയും ചെയ്തു. "നിങ്ങൾ ഒരു കൊലയാളിയാണ്." ചെറുപ്പക്കാരൻ പറഞ്ഞു. "എന്നാൽ നിങ്ങളെന്നെ പലതും പഠിപ്പിച്ചു. തന്മൂലം നിങ്ങളിപ്പോൾ എന്റെ ഗുരുവായി മാറിയിരിക്കുന്നു. എനിക്കെങ്ങനെ എന്റെ ഗുരുവിനെ വധിക്കാനാവും?" ആ ചെറുപ്പക്കാരൻ തന്റെ പിതാവിന്റെ ഘാതകനെ ആശ്ലേഷിച്ച ശേഷം അന്നു തന്നെയാത്രയായി.
പാപത്തിനു പശ്ചാത്താപം ചെയ്യുന്ന ഒരു കൊലയാളിയുണ്ട് ഈ ജപ്പാനീസ് നാടോടിക്കഥയിൽ. അതുപോലെ കൊലയാളിയോട് ക്ഷമിക്കുന്ന ഒരു പ്രതികാര ദാഹിയുമുണ്ട് ഈ കഥയിൽ. ഏതെങ്കിലും കാരണവശാൽ നമ്മുടെ ജീവിതത്തിൽ ഗൗരവതരമായ ഒരു തെറ്റു സംഭവിക്കുകയാണെങ്കിൽ നാം എന്തു ചെയ്യണമെന്നു പറഞ്ഞു തരുന്ന രണ്ടു കഥാപാത്രങ്ങളാണിവർ. തെറ്റിൽ വീഴുകയെന്നതു മനുഷ്യ സഹജം. എന്നാൽ, അക്കാരണം പറഞ്ഞു നമ്മുടെ തെറ്റുകൾ നമുക്ക് ഒരിക്കലും നീതീകരിക്കുവാൻ അവകാശമില്ല. എന്നുമാത്രമല്ല, നമ്മുടെ തെറ്റുകൾ മൂലം ആർക്കെങ്കിലും എന്തെങ്കിലും നഷ്ടമോ ദ്രോഹമോ സംഭവിച്ചാൽ നാം അതിന് ആത്മാർത്ഥമായി പരിഹാരം ചെയ്യുകയും വേണം. മുകളിൽ കൊടുത്തിരിക്കുന്ന നാടോടിക്കഥയിലെ യോദ്ധാവ് അതാണു ചെയ്തത്. തെറ്റുചെയ്യുന്നവരോടു പരിഹാരം ചെയ്യാ ൻ സാധിക്കുന്ന സാഹചര്യമല്ലായിരുന്നു അയാളുടേത്. എങ്കിലും, അയാൾ തനിക്കു സാധിക്കുന്ന രീതയിൽ നന്മ ചെയ്തു തന്റെ തെറ്റിനു പരിഹാരം തേടി.
തന്റെ പിതാവിനെ വധിച്ചവനോടു പ്രതികാരം ചെയ്യുവാൻ ഇറങ്ങിത്തിരിച്ച യുവാവാണു മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ രണ്ടാമത്തെ കഥാപാത്രം. കൊലപാതകിയുടെ പശ്ചാത്താപവും പരിഹാര പ്രവൃത്തിയും കണ്ടപ്പോൾ ആ യുവാവിന്റെ പ്രതികാര ദാഹം അടങ്ങി. എന്നുമാത്രമല്ല അയാളോടു സഹകരിക്കാൻ വരെ ആ യുവാവു തയാറാവുകയും ചെയ്തു. നമ്മോടു തെറ്റു ചെയ്യുന്നവരോടു നമുക്കു വേണ്ടത് ഈ മനോഭാവമാണ്. തെറ്റുകാരനായ യോദ്ധാവിനോടു ക്ഷമിക്കുവാൻ അയാളെ സഹായിച്ചതു യോദ്ധാവിന്റെ പശ്ചാത്താപവും പരിഹാര പ്രവൃർത്തിയുമായിരിക്കണം. എന്നാൽ നമ്മോടു തെറ്റു ചെയ്യുന്നവർ പശ്ചാത്തപിക്കാതിരിക്കുകയും തങ്ങളുടെ തെറ്റിന് പരിഹാരം ചെയ്യാതിരിക്കുകയും ചെയ്യുന്നുവെന്നു കരുതുക. അപ്പോഴും അവരോടു നമുക്കു ക്ഷമിക്കാൻ സാധിക്കണം. അങ്ങനെ ചെയ്താലേ നമ്മിൽ എന്തെങ്കിലും നന്മ ഉണെ്ടന്നു നമുക്ക് അവകാശപ്പെടാനാവൂ.
നാം തെറ്റു ചെയ്താൽ പശ്ചാത്തപിക്കാനും തെറ്റിനു പരിഹാരം ചെയ്യുവാനും നമുക്കു ശ്രമിക്കാം. ആരെങ്കിലും നമ്മോടു തെറ്റു ചെയ്താലും അതു ഹ്യദയപൂർവം ക്ഷമിക്കുവാനും നമുക്കു തയാറാകാം.
കടപ്പാട്...ദീപിക ദിനപത്രം.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Friday, December 26, 2008
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.