സിംഹത്തെ വിറപ്പിക്കുന്ന കോഴി
വന്യമൃഗങ്ങൾ നിറഞ്ഞ ഒരു വനം. ആ വനത്തിലെ രാജാവായിരുന്ന സിംഹം അലറുമ്പോൾ മൃഗങ്ങൾ മാത്രമല്ല സകല ജീവജാലങ്ങളും നടുങ്ങും. ജീവനിൽ കൊതിയുള്ള മൃഗങ്ങൾ നാലുദിക്കിലേക്കും ഓടും. മൃഗങ്ങൾക്കെല്ലാം സിംഹരാജനെ അത്രമാത്രം ഭയമായിരുന്നു.
ഒരു ദിവസം മൃഗരാജൻ ആനയോട് ഒരു രഹസ്യം പറഞ്ഞു: "കോഴി കൂവുമ്പോൾ എനിക്കു വലിയ പേടിയാണ്. അപ്പോൾ ഞാനറിയാതെ കിടുകിടാ വിറച്ചുപോകും."
"ഇതു നല്ല തമാശ!" സിംഹത്തിന്റെ കഥ കേട്ട ആന പറഞ്ഞു. "കോഴി കൂവുന്നതു വഴി എന്തു പ്രശ്നമുണ്ടാകാനാണ്? ആലോചിച്ചു നോക്കൂ."
ആന പറഞ്ഞതിൽ കാര്യമുണെ്ടന്നു സിംഹത്തിനു തോന്നി. ആ സമയത്ത് ഒരു കൊതുക് ആനയുടെ തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കുവാൻ തുടങ്ങി. അപ്പോൾ ആന വല്ലാതെ അസ്വസ്ഥനായി. അതു തല കുലക്കിക്കൊണ്ടിരുന്നു.
സിംഹം ചോദിച്ചു: "എന്താണു കാര്യം? എന്തുപറ്റി?"
അപ്പോൾ ആന പറഞ്ഞു: "ഒരു കൊതുക് എന്റെ തലയ്ക്കു ചുറ്റിനും പറക്കുന്നു! ആ കൊതുകെങ്ങാൻ എന്റെ ചെവിയിൽ കയറിയാൽ എന്റെ കഥ കഴിഞ്ഞു!" ആനയുടെ ഈ മറുപടി കേട്ടപ്പോൾ സിംഹം ആർത്തുചിരിച്ചുകൊണ്ടു പറഞ്ഞു: "ഒരു കൊതുകു നിന്റെ കഥ കഴിക്കുമെന്നോ? നീ എന്തൊരു ഭീരുവാണ്!"
കൊതുകിനെ ഭയപ്പെട്ട ആന യഥാർഥത്തിൽ ഭീരു തന്നെ. എന്നാൽ കോഴികൂവുന്നതു കേൾക്കുമ്പോൾ നടുങ്ങുന്ന സിംഹം ആനയെക്കാൾ ഭീരുവല്ലേ?
ഇക്കഥ വായിക്കുമ്പോൾ നമുക്കു ചിരി വരുന്നുണ്ടാകാം. എന്നാൽ, ഒരു പക്ഷേ, ഈ നാടോടിക്കഥയിലെ സിംഹത്തെക്കാളും ആനയെക്കാളും ഭീരുക്കളല്ല നാം എന്ന് ആർക്കു പറയാനാവും?
നാം എല്ലാവരും തന്നെ ഓരോരോ ഭയത്തിന്റെ അടിമകളല്ലേ? ചിലർക്ക് ഇഴ ജന്തുക്കളെയും വന്യജീവികളെയുമൊക്കെയാവും ഭയം. മറ്റു ചിലർക്ക് ഇരുട്ടിനെയായിരിക്കും എന്തിനെയുംകാൾ ഭയം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച ധീരനായിരുന്നു രാഷ്ട്രപിതാവായ മഹാത്മജി. എന്നാൽ അദ്ദേഹത്തിന് ഇരുട്ടിനെ ഭയമായിരുന്നത്രേ! തന്മൂലം ഒരു ചെറിയ വിളക്കു കത്തിച്ചുവച്ചുമാത്രമേ രാത്രിയിൽ അദ്ദേഹം ഉറങ്ങിയിരുന്നുള്ളൂ!
ഇഴജന്തുക്കളെയും വന്യമൃഗങ്ങളെയുമൊക്കെ ന്യായമായും നാം പേടിക്കണം. കാരണം, അവയ്ക്കു നമ്മെ ഉപദ്രവിക്കുവാൻ സാധിക്കും. എന്നാൽ, നമ്മുടെ പല ഭയങ്ങൾക്കും ന്യായമായ കാര ണമില്ലെന്നതല്ലേ വാസ് തവം?
ലോകാവസാനം നാളെ ഉണ്ടാവുമോ എന്നു നമുക്കറിയില്ല. എന്നാൽ, നമ്മുടെ ലോകം നാളെ അവസാനിക്കുമെന്നല്ലേ പലപ്പോഴും നമ്മുടെ ഭയം? ഇനി, അങ്ങനെ ഒരു ഭയം നമുക്കില്ലെങ്കിൽത്തന്നെ നാളെ അല്ലെങ്കിൽ മറ്റന്നാൾ എന്തെങ്കിലും ഒരു അത്യാഹിതം നമ്മുടെ ജീവിതത്തിൽ സംഭവിച്ചേക്കാം എന്ന രീതിയിലല്ലേ നാം പലപ്പോഴും ഉത്കണ്ഠപ്പെടുന്നത്?
നമുക്കു ഭാവിയെക്കുറിച്ചു പ്രതീക്ഷയെക്കാളേറെ ഭയമാണ് ഉള്ളതെന്നു പറഞ്ഞാൽ അതു തെറ്റായിരിക്കുമോ?അത്രമാത്രം ആകാംക്ഷയും ഭയപ്പാടുമാണു ഭാവിയെക്കുറിച്ചു നമുക്കു പലപ്പോഴുമുള്ളത്.
എന്നാൽ, ഒരു കാര്യം ഓർമിക്കുന്നതു നല്ലതാണ്. നാം ഭയപ്പെടുന്ന പല കാര്യങ്ങളും സംഭവിക്കാറില്ല എന്നതാണു സത്യം. ചിലപ്പോഴെങ്കിലും നാം പ്രതീക്ഷിക്കാത്ത അത്യാഹിതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചെന്നു വരാം. എങ്കിൽപ്പോലും, നാം ഭയപ്പെടുന്ന കാര്യങ്ങളിൽ വളരെക്കുറച്ചുമാത്രമേ ജീവിതത്തിൽ സംഭവിക്കുന്നുള്ളൂ.
ആദിമ മനുഷ്യൻ ഏറ്റവും ആദ്യം പ്രകടിപ്പിച്ച വികാരം ഭയം ആണെന്നു നരവംശശാസ്ത്രജ്ഞർ പഠിപ്പിക്കുന്നു. അതുപോലെ മനുഷ്യന്റെ നിലനിൽപിനു ഭയം ആവശ്യമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഭയമില്ലെങ്കിൽ സ്വാഭാവികമായും അവൻ ഒട്ടേറെ അപകടങ്ങളിൽ ചെന്നു ചാടും.
മനുഷ്യന്റെ നിലനിൽപിനു ഭയം ആവശ്യമാണെന്ന വാദം ഒരു പരിധിവരെ ശരിതന്നെ. ഭയമില്ലെങ്കിൽ അവൻ, കടിച്ചുകീറാൻ വെമ്പുന്ന ഒരു കടുവയുടെ മുൻപിൽ ചെന്നാലുണ്ടാകുന്ന സ്ഥിതി ആലോചിച്ചു നോക്കൂ. അത് അവന്റെ അന്ത്യമായിരിക്കും.
തീർച്ചയായും ന്യായമായ കാര്യങ്ങളെക്കുറിച്ചു നമുക്കു ഭയം വേണം. അല്ലെങ്കിൽ പല കുഴപ്പങ്ങളിലും നാം ചാടിയെന്നിരിക്കും. തെറ്റു ചെയ്യുമ്പോൾ അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചു നമുക്കു ഭയമില്ലെന്നു കരുതുക. അപ്പോൾ അതുവഴിയായി സംഭവിക്കുന്ന ദുരന്തങ്ങൾ എത്രമാത്രമായിരിക്കും!
ന്യായമായ കാര്യങ്ങളെക്കുറിച്ചു ഭയം വേണമെന്നു സമ്മതിക്കുമ്പോഴും നമ്മുടെ ഭയങ്ങളിൽ പലതും അകാരണമായിട്ടുള്ളവയാണെന്നതു നാം മറക്കേണ്ട. പല ഭയങ്ങൾക്കും അടിസ്ഥാനമില്ലെന്നതാണ് വസ് തുത. അങ്ങനെയെങ്കിൽ അവയെക്കുറിച്ചൊക്കെ ഭയപ്പെട്ടിട്ട് എന്തുകാര്യം?
ഭയത്തിന് അടിസ്ഥാനമില്ലാത്ത കാര്യങ്ങളെക്കുറിച്ചു ഭയം വേണെ്ടന്നു നമുക്കറിയാം. പക്ഷേ, അപ്പോഴും ഭയം നമ്മിൽ നിലനിൽക്കുന്നു. അതുകൊണ്ടാണു ഭയത്തിൽ നിന്നു മോചനം നേടുവാൻ വേണ്ടി ദൈവത്തിന്റെ പക്കലേക്കു നാം തിരിയേണ്ടത്.
ദൈവം നമ്മോടൊപ്പമുണെ്ടങ്കിൽ എന്തിനെക്കുറിച്ചെങ്കിലും നാം ഭയപ്പെടേണ്ടതുണേ്ടാ? ഇല്ല.
സംശയം വേണ്ട, ദൈവം എപ്പോഴും നമ്മുടെ കൂടെയുണ്ട്. നാം ഉണർന്നിരിക്കുമ്പോഴെന്ന പോലെ ഉറങ്ങുമ്പോഴും അവിടുന്നു നമ്മുടെ കൂടെയുണ്ട്. അവിടുത്തെ സ്നേഹസാന്നിധ്യത്തെക്കുറിച്ചുള്ള നിരന്തരമായ അവബോധം നമുക്കുണെ്ടങ്കിൽ ഭയത്തിനു നമ്മിൽ സ്ഥാനമുണ്ടാവില്ലെന്നു തീർച്ച.
കടപ്പാട്...ദീപിക ദിനപത്രം.
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.
Saturday, November 1, 2008
Subscribe to:
Post Comments (Atom)
Disclaimers:-
(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..
No comments:
Post a Comment
അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.