Monday, September 1, 2008

അങനെ അച്യുതാനന്ദനും മുഖ്യനായി...

അങനെ അച്യുതാനന്ദനും മുഖ്യനായി...

പാര്‍ട്ടി (അതോ ദേശാഭിമാനികളുടെ 'പാര്‍ടി'യൊ) ജയിക്കുംബോഴൊക്കെ തോല്‍ക്കുകയും, പാര്‍ട്ടി തോല്‍ക്കുംബോഴൊക്കെ ജയിക്കുകയും ചെയ്തുകൊണ്ടിരുന്ന വി എസ് അച്യുതാനന്ദന്‍ അങനെ ചരിത്രം തിരുത്തിക്കുരിച്ചു. ഇക്കഴിഞ നിയമസഭ തിരഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ മലംബുഴ മണ്ഡലത്തില്‍ നിന്നുമാണൂ വി എസ് 'ചരിത്ര വിജയം' നേടിയിരിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായ യുവ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയെ ഏകദേശം 20 000-ഓളം വോട്ടുകള്‍ക്കാണ് വി എസ്, തറ പറ്റിച്ചിരിക്കുന്നത്.

കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥനാര്‍ഥി നിര്‍ണയ സമയത്ത്, വി എസ്സിന്റെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി ചില വിവാദങളുണ്ടായെന്കിലും പൊളിറ്റ് ബ്യുറൊയുടെ നിര്‍ദേശങള്‍ക്കു വഴങേണ്ടി വന്ന സംസ്ഥന നേതൃത്വത്തിനു വി എസ്സിനെ അംഗീകരിക്കേണ്ടതായി വന്നു. മാരാരിക്കുളത്തെ ചരിത്രം മലംബുഴയിലും ആവര്‍ത്തിക്കും എന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ചെറിയൊരു ആശന്ക ഉണ്ടായിരുന്നു താനും. ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് വി എസ്സ് നടത്തിയ ഒറ്റയാള്‍ പോരാട്ടങള്‍ എന്നും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ പോരാട്ടങളെല്ലാം തന്നെ അദ്ദേഹത്തിനു 'സാധരണക്കാരുടെ നേതാവു' എന്നൊരു പ്രതിഛായ ഉണ്ടാക്കിക്കൊടുത്തു. ഇലക്ഷന്‍ പ്രചാരണത്തിനിടയ്ക് ഒരിക്കല്‍ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിനു "അടുത്ത മുഖ്യമന്ത്രിയെ ആണുങള്‍ തീരുമാനിക്കും" എന്ന് അദ്ദേഹം രസകരമായി മറുപടി നല്‍കുകയുണ്ടായി.

വന്‍പിച്ച ഭൂരിപക്ഷത്തൊടെ ജയിച്ച വി എസ്സിനെ തന്നെ മുഖ്യമന്ത്രി ആക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നെന്കിലും, പണ്ട് കെ ആര്‍ ഗൌരിയമ്മയ്ക് പറ്റിയ പോലൊരു അട്ടിമറി സംഭവിക്കും എന്നൊരു ആശന്ക അണികളുടെയിടയില്‍ ഉണ്ടായിരുന്നു. അവസാനം മുഖ്യമന്ത്രി വി എസ്സ് എന്നു തീരുമാനിച്ചെന്കിലും, മുഖ്യമന്ത്രിയുടെ വകുപ്പുകളെ ചൊല്ലി അവസാന നിമിഷം ഒരു ചെറൂ വിവാദം പൊട്ടിപ്പടര്‍ന്നു. ആഭ്യന്തരം കൈവിട്ടു പോയെന്കിലും, വിജിലന്‍സ് എന്ന തുറുപ്പുഗുലാന്‍ വി എസ്സ് മടിശ്ശീലയ്ക്കുള്ളിലാക്കി. വി എസ്സ് എന്ന രാഷ്ട്രീയ ഭീഷ്മാചാര്യന്‍ എയ്ത് വിടുന്ന ബ്രഹ്‍മാസ്ത്രങളേറ്റ് ഇനി ഏതൊക്കെ ശിഖണ്ഡികളാണ് തിരശ്ശിലയ്ക്ക്ക് പിന്നില്‍ ഒളിക്കാന്‍ പോകുന്നതു എന്നു ഇനി കാത്തിരുന്ന് തന്നെ കാണാം.

അശരീരി: അച്യുതാനന്ദന്‍ ഇപ്പോള്‍ രാജാവിനെപ്പോലെ ആണത്രെ..... നേപ്പാള്‍ രാജാവിനെപ്പോലെ!!!

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..