Wednesday, January 7, 2009

പദവികളുടെ പടവുകൾ കയറുമ്പോൾ..

പദവികളുടെ പടവുകൾ കയറുമ്പോൾ..

രോഗംമൂലം ചെറുപ്പത്തിൽ കാഴ്ചനഷ്ടപ്പെട്ട ഒരു യുവതി. കാഴ്ചയില്ലാത്തതിന്റെ ദുഃഖം അവളെ ഏറെ അലട്ടി. അവൾക്ക്‌ എല്ലാവരോടും വെറുപ്പായിരുു‍. തെ‍ പരിചരിച്ചിരു കുടുംബാംഗങ്ങളോടു പോലും അവൾ സ്നേഹം കാണിച്ചില്ല. തനിക്കു കാഴ്ച നഷ്ടപ്പെട്ടതിന്റെ കുറ്റം അവൾ അവരുടെ മേൽ ചാരി.

അങ്ങനെയിരിക്കേ ഒരു ചെറുപ്പക്കാരൻ അവളെ പരിചയപ്പെടുവാനിടയായി. ആദ്യമൊക്കെ അയാൾക്കവളോടു സഹതാപമായിരുു‍. പിീ‍ടത്‌ അവളോടുള്ള താത്പര്യമായി വളർു‍. അവന്റെ സാമീപ്യം അവൾക്കും ഇഷ്ടപ്പെട്ടു. സാവധാനം അവളുടെ ജീവിതത്തിലെ വിഷാദം അകു. അവൾ പൊട്ടിച്ചിരിക്കാനും മറ്റുള്ളവരോടു സന്തോഷപൂർവം ഇടപെടാനും തുടങ്ങി.

അവർ അനുരാഗബദ്ധരായി. അവനെ പിരിഞ്ഞിരിക്കാൻ അവൾക്കോ അവളെ പിരിഞ്ഞിരിക്കാൻ അവനോ കഴിയാത്ത അവസ്ഥ. എല്ലാ കാര്യങ്ങൾക്കും അവളെ സഹായിക്കാൻ അവനുണ്ടായിരുു‍.

ഒരു ദിവസം അവർ ഓരോരോ കാര്യങ്ങൾ പറഞ്ഞുരസിക്കുതിനിടയിൽ അവൾ അവന്റെ കരം ഗ്രഹിച്ചു. എി‍ട്ട്‌ അൽപനേരത്തെ നിശബ്ദതയ്ക്കു ശേഷം പറഞ്ഞു: "എനിക്കു കാഴ്ചയുണ്ടായിരുങ്ക്ല് ഞാൻ നിെ‍ കല്യാണം കഴിക്കുമായിരുു‍."

അവളുടെ ഈ വാക്കുകൾ കേട്ടപ്പോൾ അവന്റെ മനം കുളിർത്തു. "ദൈവം നിനക്കു കാഴ്ച തരും," അവൻ അവളെ ആശ്വസിപ്പിച്ചു. "അങ്ങനെ സംഭവിച്ചാൽ അത്‌ എന്റെ യും നിന്റെയും ഭാഗ്യദിനമാകുമായിരുു‍," അവൾ പ്രതിവചിച്ചു.

ഒരു ദിവസം അവൾ ക്കു കണ്ണു ഡോക്ടറുടെ വിളിവു. ആരോ ഒരാൾ അവൾക്കു രണ്ടു കണ്ണുകൾ ദാനം ചെയ്തു എാ‍യിരുു‍ സന്ദേശം.

അവൾ ഉടനേ ആശുപത്രിയിലെത്തി നേത്രശസ്ത്രക്രിയയ്ക്കു വിധേയയായി പുതിയ കണ്ണുകൾ സ്വീകരിച്ചു. അങ്ങനെ അവൾക്കു കാഴ്ച ലഭിച്ചു.

ആശുപത്രിയിലായിരു അവസരത്തിൽ അവൾ തന്റെ പ്രേമഭാജനത്തെ തെരഞ്ഞു. പക്ഷേ, അവനെ അവിടെയെങ്ങും കാണാനുണ്ടായിരുി‍ല്ല.

കുറെ ദിവസം കഴിഞ്ഞ്‌ അവൻ അവളെ ഫോണിൽ വിളിച്ചു. അപ്പോൾ അവനെ കാണാതിരുതിലുള്ള പരിഭവം അവൾ അറിയിച്ചു. എങ്കിലും അവന്റെ സ്വരം കേട്ടപ്പോൾ അവൾക്ക്‌ ആശ്വാസമായി.

"നിനക്കു കാഴ്ച ലഭിച്ചല്ലോ. ഇനി നീ എെ‍ കല്യാണം കഴിക്കുമോ?" അവൻ അവളോടു ചോദിച്ചു.

"തീർച്ചയായും," അവൾ ആവേശപൂർവം പറഞ്ഞു.

അൽപം കഴിഞ്ഞപ്പോൾ അവൻ അവ ളെ കാണാനെത്തി. അവനെ കണ്ടപ്പോൾ അവൾ അന്തംവിട്ടു പോയി. കാരണം കാഴ്ചയില്ലാത്തവനായിരുു‍ അവൻ.

"ഒരു അന്ധനെ വിവാഹം കഴിക്കുകയോ? ഇല്ലേയില്ല," അവൾ തറപ്പിച്ചു പറഞ്ഞു. "അപ്പോൾ നീ എെ‍ സ്നേഹിക്കുു‍ എു‍ പറഞ്ഞത്‌?" അവൻ സങ്കടപൂർവം ചോദിച്ചു.

"സ്നേഹം! മണ്ണാങ്കട്ട! കണ്ണില്ലാത്തവനെ കെട്ടാൻ എെ‍ കിട്ടില്ല!" അവൾ തുറടിച്ചു.

അവൻ ദുഃഖിതനായി മടങ്ങി. അടുത്തദിവസം അവൾക്ക്‌ അവന്റെ ഒരു കത്തു ലഭിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുു‍: "നീ എന്റെ കണ്ണുകളെ ആപത്തൊു‍ം വരുത്താതെ സൂക്ഷിക്കുക!"

അവന്റെ കണ്ണുകളായിരുു‍ ദാനമായി അവൾക്കു ലഭിച്ചത്‌! സ്വന്തം കണ്ണുകളെ നൽകുവാൻ മാത്രം ആഴമുള്ളതായിരുു‍ അവന്റെ സ്നേഹം.

ഇന്റർനെറ്റിൽ കാണുവാനിടയായ ഈ നുറുങ്ങുകഥ ഹൃദയമുള്ളവരെയൊക്കെ സ്പർശിക്കും തീർച്ചയാണ്‌.

അതിർത്തികളില്ലാത്ത സ്നേഹമായിരുു‍ അവന്റേത്‌. അവളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി സ്വന്തം കണ്ണുകളെപ്പോലും ദാനം ചെയ്യുവാൻ അവൻ തയാറായിരുു‍.

എാ‍ൽ അവളുടെ മനോഭാവം എന്തായിരുു‍? കണ്ണുകൾ കിട്ടിയപ്പോൾ അവളുടെ സ്നേഹം ആവിയായിപ്പോയില്ലേ? കാഴ്ച ലഭിച്ചപ്പോൾ തന്റെ സ്റ്റേറ്റസ്‌ വർധിച്ചെ്‌ അവൾക്കു തോി‍. അങ്ങനെയുള്ള തനിക്ക്‌ ഒരു അന്ധനെ വിവാഹം ചെയ്യുകയെത്‌ അചിന്തനീയമായിട്ടാണ്‌ അവൾക്ക്‌ അനുഭവപ്പെട്ടത്‌.

എന്തിന്‌ നാം ഈ യുവതിയെ കുറ്റപ്പെടുത്തുു‍? നമ്മുടെ ജീവിതസ്ഥിതിയിലുണ്ടാകു ഉയർച്ചയനുസരിച്ച്‌ നമ്മുടെ ചിന്താഗതിയിലും മാറ്റം വരാറില്ലേ? ഏതെങ്കിലും ഭാഗ്യം കൊണ്ടു ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാെ‍യു കരുതുക. അല്ലെങ്കിൽ, പണക്കാരാകാൻ നമുക്കു പെട്ട്‌ കഴിഞ്ഞുവ്‌ കരുതുക.

അങ്ങനെയുള്ള അവസരങ്ങളിൽ എത്ര വേഗത്തിലാണു നാം നമ്മുടെ സ്വന്തപ്പെട്ടവരെയും സുഹൃത്തുക്കളെയുമൊക്കെ മറു പോകുത്‌? അവർ നമ്മുടെ സ്വന്തമാൺ പറയുവാൻ ചിലപ്പോഴെങ്കിലും നാം വൈമനസ്യം പ്രകടിപ്പിക്കാറില്ലേ?

കുടുംബ ബന്ധങ്ങളും സ്നേഹബന്ധങ്ങളുമൊക്കെ പലപ്പോഴും ഉലയുതും നഷ്ടമാകുതുമൊക്കെ നിസാരകാരണങ്ങളുടെ പേരിലാണ്‌. അങ്ങനെയുള്ള കാരണങ്ങളുടെ കൂടെ, ജീവിതത്തിൽ നാം പുതുതായി നേടു നേട്ടങ്ങളും പദവികളുമൊക്കെ ഉൾപ്പെടുു‍ണെ്ടതല്ലേ വാസ്തവം?

ജീവിതത്തിൽ നാം ഉതമായ നേട്ടങ്ങൾ ഉണ്ടാക്കുകതെ‍ വേണം. പക്ഷേ, അപ്പോൾ നമ്മുടെ സ്റ്റേറ്റസ്‌ വർധിച്ചുവ്‌ കരുതി മറ്റുള്ളവരെ നാം അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യരുത്‌. നാം ഏത്‌ ഉതനേട്ടം ഉണ്ടാക്കിയാലും സ്വന്തക്കാരും സ്നേഹിതരും നമുക്ക്‌ എു‍ം വേണ്ടപ്പെട്ടവർ തെ‍. അവർ നമ്മുടെ ബന്ധുക്കളും സ്നേഹിതരുമായി നിലനിൽക്കും നാം ഉറപ്പുവരുത്തുക തെ‍ വേണം.
.


കടപ്പാട്‌...ദീപിക ദിനപത്രം.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..