Saturday, September 6, 2008

വലിയ കുട്ടിയാവണം

“നന്നായി പഠിച്ച് വലിയ കുട്ടിയാവണം…“ ആശാന്‍പള്ളിക്കൂടത്തില്‍ നിന്ന് വിടചൊല്ലി പോകുന്ന ദിവസം ആശാന്‍ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.

‘ഇനിയും ചേട്ടന്മാരെപ്പോലെയും, ചേച്ചിയെപ്പോലെയും പുസതകവും, ബുക്കുമൊക്കെ ബാഗിലിട്ട് പള്ളിക്കൂടത്തിലേക്ക്….‘ എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി

പള്ളിക്കൂടം തുറക്കുന്നതിന്‍ മുമ്പ് എനിക്ക് പുതിയ ഉടുപ്പും, നിക്കറും. ബാഗും, സ്ലേറ്റും, കല്ലുപെന്‍സിലും, കുടയുമൊക്കെ വാങ്ങി തന്നു.. പെരുമഴയുടെ അകമ്പടിയോടെയാണ് അന്ന് പള്ളിക്കൂടം തുറന്നത്

ഓരോ കുട്ടികളുടെയും പേരും, മാതാപിതാക്കളുടെ പേരും ടീച്ചര്‍ ഒരു ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം അവരെ ഒന്നാം ക്ലാസിലേക്ക് അയക്കുന്നുണ്ടായിരുന്നു. ക്ലാസിലേക്ക് പോകുന്നതിനിടയില്‍ ചില കുട്ടികള്‍ പേടിച്ച് കരയുകയും നിലവിളിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്കും എന്തെന്നില്ലാത്ത ഭയം തോന്നി. എന്തിനാണ്‍ ഇവരൊക്കെ കരയുന്നത്..? എനിക്കൊന്നും മനസ്സിലായില്ല.

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..