Monday, September 8, 2008

പോളിനെയും എനിക്കറിയാം.

പോളിനെയും എനിക്കറിയാം.
സുവിശേഷവേലയ്ക്ക് വേണ്ടി ഇറങ്ങിത്തിരിച്ച ഒരു നല്ല ചെറുപ്പക്കാരന്‍. പെന്തക്കോസ്ത് സഭാവിഭാഗക്കാരനായിരുന്നു പോള്‍. പെന്തക്കോസ്തുകാരില്‍ ഒരു വിഭാഗം ആളുകള്‍ അസുഖം വന്നാല്‍ ചികിത്സ തേടുകയോ മരുന്ന് ഉപയോഗിക്കുകയോ ചെയ്യില്ല (രോഗിക്ക് വൈദ്യനെക്കൊണ്ട് ആവശ്യമുണ്ടെന്ന് യേശുക്രിസ്തു തന്നെ ബൈബിളില്‍ പറയുന്നുണ്ട്. ). എന്നാല്‍ ഇക്കൂട്ടര്‍ മരുന്നില്ലാതെ ദൈവം രോഗസൌഖ്യം തരുമെന്ന് വിശ്വസിക്കുന്നവരാണ്. പ്രാര്‍ത്ഥനയിലൂടെയുള്ള രോഗസൌഖ്യത്തില്‍ വിശ്വസിക്കുന്നവര്‍‍. പോളിന് ബോംബയില്‍ വച്ച് മഞ്ഞപ്പിത്തം വന്നു മൂര്‍ച്ഛിച്ചിട്ടും മരുന്ന് കഴിക്കുവാന്‍ കൂട്ടാക്കിയില്ല. പ്രാര്‍ത്ഥനയിലൂടെ രോഗസൌഖ്യമുണ്ടാകുമെന്ന് പോളും കൂട്ടരൂം വിശ്വസിച്ചു. പക്ഷേ അവരുടെ വിശ്വാസം അവരെ രക്ഷിച്ചില്ല. പോള്‍ മരിച്ചു. ഇവിടെ ദൈവം കുറ്റക്കാരനല്ലെന്നറിയാം.
സാബു പ്രയാര്‍

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..