Friday, September 12, 2008

സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കരുത്.

സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കരുത്.

‘സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കുന്നത് ശിക്ഷാര്‍ഹമാണ്..” ഇങ്ങനെയൊരു മുന്നറിയിപ്പ് നമ്മുടെ ബസ്സുകളിലെല്ലാം എഴുതി വച്ചിട്ടുണ്ട്. ബസ്സില്‍ സ്ത്രീകളുടെ സീറ്റ് കാലിയായി കിടക്കുമ്പോള്‍ മാത്രം പുരുഷന്മാര്‍ അതിലിരുന്ന് യാത്ര ചെയ്യാറുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ ബസ്സില്‍ കയറുമ്പോള്‍ ആ സീറ്റ് ഒഴിഞ്ഞു കൊടുക്കാറാണ് പതിവ്. എന്നാല്‍ ചിലപ്പോള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കപ്പുറം പുരുഷന്മാരുടെ സീറ്റുകളും സ്ത്രീകള്‍ കൈയ്യടക്കി വയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഒരു വ്യദ്ധന്‍ ബസ്സില്‍ കയറിയാല്‍ പോലും ഇവര്‍ ആ സീറ്റില്‍ നിന്ന് എഴുന്നേറ്റ് കൊടുക്കുവാന്‍ സന്മനസ്സു കാട്ടാറില്ല. പുരുഷന്മാര്‍ കാട്ടുന്ന മര്യാദ സ്ത്രീകളും തിരിച്ച് കാട്ടേണ്ടതല്ലേ.? അതല്ല ഒരു കൂട്ടര്‍ മാത്രം പാലിക്കേണ്ടതാണോ നിയമവും സാമാ‍ന്യ മര്യാദയുമൊക്കെ.

അതുപോലെ ചില സ്ത്രീകള്‍ ബസ്സിലിരിപ്പിടം കിട്ടിയാല്‍ ചിലപ്പോള്‍ കൈക്കുഞ്ഞുമായി ഒരു സ്ത്രീ തിരക്കുള്ള ബസ്സില്‍ കയറിയാല്‍ പോലും തന്റെ സീറ്റൊന്നൊഴിഞ്ഞു കൊടുക്കാറില്ല. ഇതുപോലെയാണ് വ്യദ്ധകളോടും പലരും കാട്ടുന്നത്. സമത്വത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്‍ സ്വന്തം വര്‍ഗ്ഗത്തോടെങ്കിലും കാരുണ്യം കാട്ടേണ്ടതെ ആവശ്യമല്ലേ.

from sabu prayar

No comments:

Post a Comment

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും സ്വാഗതം
ദയവായ് നിങളൂടെ അഭിപ്പ്രായം എഴുതി അറിയിക്കുക.

 

Disclaimers:-

(1) ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ വെറും തോന്നലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവ, ലേഖകന്റെ ഇപ്പോഴത്തെ ജ്ഞാനവും വിവരവും logic-ഉം കൊണ്ടുണ്ടായവ മാത്രമാണെന്നും, ജ്ഞാനം, വിവരം, logic മുതലായവ കാലാകാലങ്ങളില്‍ അപ്‍ഡേറ്റ് ചെയ്യപ്പെടുന്നതിനാല്‍ ഇവിടെ എഴുതിയിരിക്കുന്നവ എന്നെന്നും ശരിയായിരിക്കുമെന്ന് ലേഖകന്‍ പോലും വിശ്വസിക്കുന്നില്ല.
(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..